കുന്നംകുളം: കാത്തിരിപ്പിനൊടുവിൽ ചൊവ്വന്നൂര്‍ പന്തല്ലൂരിലെ കടയാംകുളം നവീകരിക്കുന്നു. ഒരു മീറ്റര്‍ വീതിയില്‍ കുളത്തിന് ചുറ്റും കരിങ്കൽ ഭിത്തി നിര്‍മിച്ചാണ് നവീകരിക്കുക. റോഡരികിൽ പ്രത്യേക സംരക്ഷണഭിത്തി നിർമിക്കുകയും വീതി കൂട്ടുകയും ചെയ്യും. ചൊവ്വന്നൂർ പഞ്ചായത്തിലെ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കുളമായിരുന്നു കടയാംകുളം. ചൊവ്വന്നൂരിൽ നിന്ന് പഴുന്നാനയിലേക്കുള്ള വഴിയിലെ ഇറക്കത്തുള്ള വളവില്‍ പാടത്തിനോട് ചേര്‍ന്നാണ് കുളം. ഇതിെൻറ സംരക്ഷണ ഭിത്തി വർഷങ്ങളായി തകർന്ന നിലയിലാണ്. വീതിയില്ലാത്ത റോഡിലൂടെയുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ക്ക് സാധ്യത ഒരുക്കിയിരുന്നു. വലിയ തുക ചെലവഴിച്ച് നവീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു പഞ്ചായത്ത്. ഇതിനിടയിൽ ജില്ല പഞ്ചായത്ത് തുക അനുവദിക്കാന്‍ തയ്യാറായെങ്കിലും അത് കുറവായിരുന്നു. തുടർന്ന് മന്ത്രി എ.സി. മൊയ്തീന്‍ ഇടപ്പെട്ട് ചെറുകിട ജലസേചന വകുപ്പില്‍ നിന്ന് 27 ലക്ഷം അനുവദിപ്പിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 60 സെൻറ് സ്ഥലത്തുള്ള കുളത്തിനുള്ളില്‍ ആഴം വര്‍ധിപ്പിച്ച് മറ്റൊരു കുളവും നിര്‍മിച്ചു. മഴ ശക്തമാകുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജലാശയങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് പുനരുദ്ധാരണം. കുളത്തിെൻറ ആഴം വര്‍ധിപ്പിച്ചതോടെ പന്തല്ലൂര്‍ പാടത്തെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനമാകും. കൂടാതെ കനത്ത വേനലില്‍ മേഖലയിലെ കിണറുകളിൽ ജലനിരപ്പ് ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.