അന്നമനട: നിറ്റ ജലാറ്റിൻ കമ്പനി അടക്കുക, അെല്ലങ്കിൽ മരണം വരിക്കും എന്ന രക്തസാക്ഷി പ്രഖ്യാപനവുമായി സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. പരിസ്ഥിതി ദുരന്തത്തിന് കാരണമാകുന്ന കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കാതിക്കുടം ആക്ഷൻ കൗൺസിൽ, കല്ലൂർ ജീവനം ജനകീയ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്. ജൂലൈ 21ന് അമ്പതോളം വരുന്ന പ്രവർത്തകർ കമ്പനിക്ക് മുന്നിൽ രക്തസാക്ഷിത്വം വരിക്കുമെന്ന പ്രഖ്യാപനവും പ്രതിജ്ഞയുമാണ് ഇവർ നടത്തിയത്. 2017 ജൂലൈ 21ന് സമരം നടത്തിയവർക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിെൻറ ഓർമ പുതുക്കിയാണ് ഇതേ ദിനം തിരഞ്ഞെടുത്തത്. സി.ആർ. നീലകണ്ഠൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കൺവീനർ െജയ്സൻ പാനികുളങ്ങര അധ്യക്ഷത വഹിച്ചു. അനിൽ കാതിക്കുടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത്, പരിസ്ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫ്, പാറകടവ് പഞ്ചായത്ത് പ്രസി. റീന രാജൻ, ജയൻ പട്ടത്ത്, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം കെ.കെ. ഷാജഹാൻ, ജില്ല കമ്മിറ്റി അംഗം വി.എസ്. ജമാൽ, ബിജു ചിറയത്ത്, ടി.കെ.വാസു, പുരുഷോത്തമൻ, ഡോ. അബ്ബാസ് ഐക്കര, സോളിഡാരിറ്റി പ്രസിഡൻറ് അജ്മൽ കൊരട്ടി, നൗഷാദ് ചേമ്പലകാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.