നിപ സംശയിച്ച ഇതര സംസ്​ഥാന തൊഴിലാളി മരിച്ചിട്ട് ഒരാഴ്ച; പോസ്​റ്റ്​മോർട്ടം നടന്നത്​ ഇന്നലെ

മുളങ്കുന്നത്തുകാവ്: ഒരാഴ്ചമുമ്പ് പനി ബാധിച്ച് ഗവ. മെഡിക്കൽ കോളജിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് വ്യാഴാഴ്ച. മണിപ്പാലിലെ ലാബിലേക്ക് അയക്കാൻ കൈമാറിയ സാമ്പിൾ മൈക്രോ ബയോളജി വിഭാഗം വാങ്ങിയില്ല. ഇതേതുടർന്ന് മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ട സാമ്പിൾ മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസിൽ ഫോറൻസിക് വിഭാഗം സൂക്ഷിച്ചിരിക്കുകയാണ്. 23ന് രാത്രിയാണ് കുന്നംകുളത്തെ ഹോട്ടൽ തൊഴിലാളിയായ ബംഗാൾ സ്വദേശി ഷേക്കിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പുലർച്ച ഇയാൾ മരിച്ചു. എന്നാൽ സാമ്പിൾ ശേഖരിക്കാൻ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം മാറ്റിവെക്കുകയായിരുന്നു. നിപ വൈറസ് സൂചനകളുെട അടിസ്ഥാനത്തിൽ സംശയം തോന്നിയതിനാൽ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർ ഡി.എം.ഒക്ക് കത്തു നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി വിഭാഗത്തിന് സുരക്ഷ സംവിധാനങ്ങൾ ഒരുക്കാനും സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കാനും ഫോറൻസിക് വിഭാഗെത്ത സഹായിക്കാനും ഡി.എം.ഒയുടെ നിർദേശം ബുധനാഴ്ചയാണ് മെഡിക്കൽ കോളജിന് ലഭിച്ചത്. ഇതേതുടർന്നായിരുന്നു വ്യാഴാഴ്ച ഡോ. ഹിതേഷ് ശങ്കറും, മറ്റൊരു അറ്റൻഡറും ചേർന്ന് പി.പി.ഇ (േപഴ്സനൽ പ്രൊട്ടക്ഷൻ എക്യൂപ്മ​െൻറ്) ഉപയോഗിച്ച് പോസ്റ്റ്മോർട്ടം നടത്തി സാമ്പിൾ ശേഖരിച്ചത്. ഇത് പ്രത്യേകം കവറിലാക്കി സീൽ ചെയ്ത് കുന്നംകുളത്തുനിന്നും പൊലീസിനെ വിളിച്ചുവരുത്തി മൈക്രോ ബയോളജി വിഭാഗത്തിന് കൈമാറാൻ നൽകി. എന്നാൽ സമയം വൈകിയെന്ന കാരണം പറഞ്ഞ് ഇത് വാങ്ങിയില്ലത്രെ. ഫോറൻസിക് വിഭാഗം ബന്ധപ്പെട്ടപ്പോൾ രാവിലെ പത്തിന് മുമ്പ് നൽകാതെ വാങ്ങാനാവില്ലെന്നായിരുന്നു മൈക്രോ ബയോളജിയുടെ നിലപാട്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഇക്കാര്യം ഫോറൻസിക് അധികൃതർ അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിലെങ്കിലും സൂക്ഷിക്കേണ്ടതാണ് സാമ്പിളുകൾ. എന്നാൽ ഫോറൻസിക് വിഭാഗത്തിൽ മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്നത്. മണിപ്പാലിലേക്ക് അയക്കുന്നതിന് വെള്ളിയാഴ്ച ഇത് മൈക്രോ ബയോളജി വകുപ്പിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.