എം.ആര്‍.എസില്‍ ജലലഭ്യത പ്രവൃത്തികള്‍ക്ക് 50 ലക്ഷം

ചേലക്കര: പട്ടികജാതി വകുപ്പി​െൻറ തിരുവില്വാമലയിലെ ചേലക്കര മോഡൽ െറസിഡന്‍ഷ്യൽ സ്കൂളിൽ ജലലഭ്യത പ്രവൃത്തികള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി യു.ആര്‍. പ്രദീപ്‌ എം.എല്‍.എ അറിയിച്ചു. നിലവിൽ മോഡൽ െറസിഡന്‍ഷ്യൽ സ്കൂളിൽ 5.90 കോടിയുടെ ക്ലാസ് മുറി കെട്ടിടം, കുട്ടികള്‍ക്കുള്ള ഹോസ്റ്റൽ കെട്ടിടം എന്നിവ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടുത്തിടെ അടുക്കളയും മെസ് ഹാളും പണിയാൻ 74 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി നടന്നുവരികയാണ്. ബോര്‍വെൽ, സബ് വെൽ, പൈപ്പ് ലൈന്‍, മോട്ടോര്‍ പമ്പ് സെറ്റ്, വാട്ടര്‍ സപ്ലൈ അറേജ്മ​െൻറ് എന്നി പ്രവൃത്തികള്‍ക്കാണ് 50 ലക്ഷം രൂപ പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത്. ഇതി​െൻറ സാങ്കേതിക അനുമതി ലഭ്യമാക്കി പൊതുമരാമത്ത് കെട്ടിട വിഭാഗം ടെൻഡർ നടപടി സ്വീകരിച്ചിട്ടുണ്ട്. ജലലഭ്യതക്കായി 50 ലക്ഷം രൂപയുടെ പ്രവൃത്തിയും, നടന്നു കൊണ്ടിരിക്കുന്ന അടുക്കളയും, മെസ് ഹാളി​െൻറയും പണി പൂര്‍ത്തീകരിക്കുന്നതോടുകൂടി സ്കൂൾ വടക്കാഞ്ചേരിയിൽനിന്നും തിരുവില്വാമലയിലേക്ക് മാറ്റി ക്ലാസുകൾ ആരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. ചികിത്സ ധനസഹായം അനുവദിച്ചു ചേലക്കര: നിയോജക മണ്ഡലത്തിലെ 193 രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 12.17 ലക്ഷം രൂപയും, പട്ടികജാതി വികസന മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‍ 51 രോഗികള്‍ക്ക് 10.80 ലക്ഷം രൂപയും അടക്കം 22.97 ലക്ഷം രൂപ ചികിത്സാധനസഹായം അനുവദിച്ചതായി യു.ആര്‍. പ്രദീപ്‌ എം.എല്‍.എ അറിയിച്ചു. ആറങ്ങോട്ടുകര, ആറ്റൂര്‍, ചേലക്കോട്, ചേലക്കര, ചെറുതുരുത്തി, ദേശമംഗലം, പല്ലൂർ, എളനാട്, കിള്ളിമംഗലം, കൊണ്ടാഴി, കുറുമല, മായന്നൂര്‍, മുള്ളൂര്‍ക്കര, പൈങ്കുളം, പങ്ങാരപ്പിള്ളി, പാഞ്ഞാള്‍, പഴയന്നൂര്‍, പിലക്കാട്, പുലാക്കോട്, തോന്നൂര്‍ക്കര, വരവൂർ, വെങ്ങാനെല്ലുർ, വെന്നൂർ വില്ലേജുകളില്‍പെട്ട രോഗികള്‍ക്കാണ് അപേക്ഷയുടെ മുന്‍ഗണനാക്രമം അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‍ ചികിത്സാധനസഹായം അനുവദിച്ചത്. അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിച്ച തുക തലപ്പിള്ളി തഹസില്‍ദാർ നിക്ഷേപിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.