കാടിെൻറ മക്കൾക്ക് സംഗീതത്തി​െൻറ കൈത്താങ്ങ്

കൊടകര: ആദിവാസി കുട്ടികൾക്ക് പഠനത്തോടൊപ്പം സംഗീതലോകത്തേക്കുയർത്താനുള്ള കാരുണ്യ പദ്ധതിയുമായി കീബോർഡ് ആർട്ടിസ്്റ്റ് സ്റ്റീഫൻ ദേവസി. സർവശിക്ഷാ അഭിയാൻ പുഴയ്ക്കൽ ബി.ആർ.സിയും സ്റ്റീഫൻ ദേവസി ഫാൻസ് അസോസിയേഷനും സംയുക്തമായാണ് കാരുണ്യം 2018 ഒരുക്കിയത്. ശാസ്താംപൂവം ആദിവാസി കോളനിയിലും ഒളരി ഭിന്നശേഷി കേന്ദ്രത്തിലും കുട്ടികൾക്ക് സ്റ്റീഫൻ പഠനോപകരണവിതരണം നടത്തി. കുട്ടികൾക്കൊപ്പം പാട്ടുപാടിയും അവർക്കൊപ്പം സമയം ചെലവിട്ടു. ഭക്ഷണം കിട്ടാതെ അവശരായ മധുമാരെ തല്ലിക്കൊല്ലുന്ന ദുരന്താവസ്ഥ കണ്ടപ്പോഴാണ് ആദിവാസി കുട്ടികളെ സഹായിക്കണമെന്ന ചിന്തയുണ്ടായതെന്ന് സ്റ്റീഫൻ പറഞ്ഞു. ആദിവാസികളിൽ ലോകോത്തര പാട്ടുകാരുണ്ടാവും. ഇവരെ കണ്ടെത്തി േപ്രാൽസാഹിപ്പിക്കണം. ഇതിനായി സംസ്ഥാന സർക്കാറിനെ സമീപിച്ചപ്പോൾ ഗ്രീൻ സിഗ്നൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുപ്രകാരം ആദിവാസികോളനികളിലെ കുട്ടികൾക്ക് പാട്ടും നൃത്തം പഠിക്കാനും സഹായം നൽകും. ശാസ്താംപൂവം ആദിവാസി കോളനിയിൽ നടന്ന ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം അഡ്വ. ജയന്തി സുരേന്ദ്രൻ, പഞ്ചായത്തംഗം ജോയ് കാവുങ്ങൽ, എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർമാരായ പി.ഡി. പ്രകാശ് ബാബു, ഡോ. വി.പി. മുഹമ്മദ് ഷാജുദ്ദീൻ, കൊടകര ബി.പി.ഒ കെ. നന്ദകുമാർ, ജില്ല േപ്രാജക്ട് ഓഫിസർ ബിന്ദു പരമേശ്വരൻ, സ്റ്റീഫൻ ദേവസി ഫാൻസ് അസോസിയേഷൻ പ്രസിഡൻറ് സേവി കുരിശുവീട്ടിൽ, ജനറൽ സെക്രട്ടറി വി.എസ്. ഡേവീസ്, ഈരുമൂപ്പൻ നടരാജൻ, പുഴയ്ക്കൽ ബ്ലോക്ക് േപ്രാഗ്രാം ഓഫിസർ സാജൻ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു. ഒളരിയിൽ നടന്ന ചടങ്ങിൽ വി.എ. ചുമ്മാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.