ഒറ്റക്കുള്ള യാത്രയിൽ ലിഫ്റ്റിൽ കുടുങ്ങിയാൽ എന്തു ചെയ്യും

തൃശൂർ: 'കുറുപ്പം റോഡിലെ കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയിരിക്കുന്നു, രക്ഷപ്പെടുത്തണം... ' ഉച്ചക്ക് 1.30 ഓടെ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ എത്തി. ഉടൻ വിവരം അഗ്നിശമനസേനക്ക് കൈമാറി. ലീഡിങ് ഫയർമാൻ എ.എം. ഹമീദി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കുറുപ്പം റോഡിലെ ഏതു കെട്ടിടത്തിലാണ് കുടുങ്ങിയതെന്നതിൽ ആശയക്കുഴപ്പം. ലൊക്കേഷൻ കണ്ടെത്താനായി സൈബർ സെല്ലിനെയും അതൊടൊപ്പം ലിഫ്റ്റിൽ കുടുങ്ങിയ ആളെയും ഫോണിൽ വിളിച്ചു. കോർപറേഷ​െൻറ െബൽ മൗത്ത് കെട്ടിടത്തിലെ ലിഫ്റ്റാണ് പണിമുടക്കിയതെന്ന് കണ്ടെത്തി. ഏതു നിലയിലാണെന്ന് തിരിച്ചറിയുകയായിരുന്നു അടുത്ത ലക്ഷ്യം. ലിഫ്റ്റിനുള്ളിലെ അലാം ബെൽ അമർത്താൻ ആവശ്യപ്പെട്ടു. മൂന്നാം നിലയിൽ നിന്ന് അലാറം മുഴങ്ങിയതോടെ അഗ്നിശമന സേന സ്ഥലത്തേക്ക് പാഞ്ഞു. ഇതിനിടെ അലാം കേട്ട് മുകൾ നിലയിലുണ്ടായിരുന്ന ലിഫ്റ്റ് ഓപ്പറേറ്ററും സ്ഥലത്തെത്തി. ലിഫ്റ്റ് കീ ഉപയോഗിച്ച് കുടുങ്ങിയയാളെ പുറത്തെത്തിച്ചതോടെ എല്ലാവർക്കും ആശ്വാസമായി. കണ്ണാറ സ്വദേശി ബിന്നി ഒലക്കാട്ടിൽ ആണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ഒന്നും ചെയ്യാനാവാതെ നിന്ന ബിന്നി പരിഭ്രമിക്കാതെ കൺട്രോൾ റൂമിലേക്ക് വിളിച്ചതാണ് ഞൊടിയിടയിൽ രക്ഷാപ്രവർത്തനം സാധ്യമായത്. ലിഫ്റ്റിൽ കുടുങ്ങിയതി​െൻറ ആശങ്കയൊന്നുമില്ലാതെയാണ് അദ്ദേഹം പുറത്തെത്തിയത്. മുമ്പും ഇതുപോലെ ലിഫ്റ്റ് പണിമുടക്കിയിരുന്നു. അതിനെ തുടർന്നാണ് ഇവിടെ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.