12 സ്​കൂൾ വാഹനങ്ങൾക്ക് അനുമതി നിഷേധിച്ചു

തൃശൂർ: സ്കൂളുകളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി. ആദ്യഘട്ടം പരിശോധനയിൽ 12 വാഹനങ്ങൾക്ക് അനുമതി നിഷേധിച്ചു. തകരാറുകൾ വേഗം പരിഹരിച്ച് വീണ്ടും പരിശോധനക്ക് എത്തിക്കാൻ ആർ.ടി.ഒ നിർദേശം നൽകി. സ്കൂൾ ബസുകളുടെ സുരക്ഷിതത്വവും യന്ത്രക്ഷമതയും ഡ്രൈവർമാരുടെ കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതിനാണ് പരിശോധന. തൃശൂർ താലൂക്കിൽ 812 സ്കൂൾ ബസുകളാണുള്ളത്. ബസുകളുടെ വേഗപ്പൂട്ടുകളുടെ പ്രവർത്തനക്ഷമത, അടിത്തറയുടെ ഉറപ്പ്, ബ്രേക്കി​െൻറയും ടയറുകളുടെയും കാര്യക്ഷമത, ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, ബ്രേക്ക് ലൈറ്റ്, വൈപ്പർ എന്നിവയുടെ പ്രവർത്തനം, ഡ്രൈവറു‌ടെ ലൈസൻസ്, വാഹനത്തി​െൻറ രേഖകൾ എന്നിവയാണ് പരിശോധിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.