കുട്ടികൾക്ക്​ ബസിൽ കയറാൻ 'കടമ്പ' ഇല്ല

തൃശൂർ: ബസ് സ്്റ്റാൻഡിൽ ക്യൂ സിസ്റ്റം അവസാനിപ്പിക്കാനും കുട്ടികൾ വരുന്ന മുറക്ക് കയറ്റാനും പൊലീസ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തമ്മിലുള്ള യോഗത്തിൽ തീരുമാനമായി. മത്സര ഒാട്ടവും അമിത വേഗവും കർശനമായി നിയന്ത്രിക്കും. ലഹരി ഉപയോഗം, യാത്രക്കാരോട് മാന്യമായ പെരുമാറ്റം, ഒാവർ സ്പീഡ് എന്നിവയിൽ ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ് നൽകും. ലഹരിവസ്തുക്കൾ, മദ്യം, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന ഡ്രൈവർമാരെ കണ്ടുപിടിക്കാൻ പ്രത്യേക പരിശോധന നടത്തും. എയർ ഹോൺ ഉപയോഗവും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും നഗരത്തിൽ അനുവദിക്കില്ലെന്ന് അസി. കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.