തൃശൂർ: ഫിനോള്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടാകുന്ന അപകടം ജില്ലയിൽ ഇത് മൂന്നാംതവണ. 1993ൽ കൊമ്പഴയിലുണ്ടായ ഫിനോൾ ചോർച്ചയാണ് ഇതിലെ വലിയ ദുരന്തമായത്. പിന്നീട് 2001ലും ഇപ്പോഴും ഫിനോൾ ദുരന്തമുണ്ടായി. 1993ലുണ്ടായ ഫിനോള്‍ ദുരന്തത്തെത്തുടര്‍ന്ന് പീച്ചിഡാമില്‍ നിന്നുള്ള കുടിവെള്ള വിതരണം മാസങ്ങളോളമാണ് തടസ്സപ്പെട്ടത്. ഈ ദുരന്തത്തിൽ 2014ൽ നഷ്ടപരിഹാര വിധിയുണ്ടായി. ദുരന്തത്തില്‍ 1.65 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനിയും ഫിനോള്‍ കമ്പനിയും ചേര്‍ന്നു നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തൃശൂര്‍ മോട്ടോര്‍ വാഹന െക്ലയിംസ് ട്രൈബ്യൂണല്‍ വിധിച്ചത്. തൃശൂരില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന ഗ്രീന്‍ അതോറിറ്റിക്ക് നഷ്പരിഹാരത്തുക കൈമാറണമെന്ന പ്രസ്താവം വിധിന്യായത്തെ അത്യപൂര്‍വമാക്കി. എന്നാൽ ഉത്തരവിന് നാല് വർഷമെത്തുമ്പോഴും ഗ്രീൻ അതോറിറ്റി രൂപവത്കരണം നടന്നിട്ടില്ല. ഇതിലെ നഷ്ടപരിഹാരം അനുവദിക്കുന്നത് ചോദ്യം ചെയ്ത ഇൻഷുറൻസ് കമ്പനിയുടെ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. 1993ലെ ദുരന്തത്തിന് കാരണമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിെൻറ തന്നെ ഫിനോളാണ് ചോർന്നത്. 2001ൽ ഇത് ആവർത്തിച്ചു.രണ്ട് തവണയും കൊമ്പഴ പാലത്തിനു സമീപമുണ്ടായ അപകടത്തിൽപെട്ട് ഫിനോള്‍ അടുത്തുള്ള തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിരുന്നു. 1996ലാണ് ഫിനോള്‍ ദുരന്തം നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചത്. കൊമ്പഴ തോടിലൂടെ ഫിനോള്‍ കലര്‍ന്ന വെള്ളം പീച്ചി ഡാമില്‍ കലര്‍ന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഫിനോള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ പീച്ചിയില്‍ നിന്നുള്ള കുടിവെള്ള വിതരണം നിർത്തിെവച്ചിരുന്നു. പഴയ മുനിസിപ്പാലിറ്റി മേഖലയില്‍ മുഴുവനായും ലോറിയില്‍ വെള്ളം വിതരണം ചെയ്തു. വടക്കേച്ചിറ കുടിവെള്ളപദ്ധതിയെ ആശ്രയിച്ചാണ് ഒരു പരിധി വരെ പ്രശ്‌നം പരിഹരിച്ചത്. 2001ല്‍ സമാന അപകടമുണ്ടായെങ്കിലും ഫിനോള്‍ തൊട്ടടുത്ത തോടിലൂടെ പീച്ചി ഡാമിലെത്താതെ തടയാന്‍ അധികൃതർക്കായി. അതിനാല്‍ 2001ല്‍ കാര്യമായ കുടിവെള്ള പ്രതിസന്ധി ഉണ്ടായില്ല. 1993ല്‍ 12,000 ലിറ്റര്‍ ഫിനോള്‍ ടാങ്കറാണ് മറിഞ്ഞതെങ്കില്‍ ഇത്തവണ 20,000 ലിറ്റര്‍ ഫിനോള്‍ കയറ്റിയ ടാങ്കറാണ് മറിഞ്ഞത്. എന്നാല്‍ പാലത്തിനു സമീപത്തല്ലാത്തതിനാലാണ് വെള്ളത്തില്‍ കലര്‍ന്നുള്ള വലിയ ദുരന്തം ഒഴിവായത്. എന്നാല്‍ മഴക്കാലമായതിനാല്‍ സമീപത്തെ ജലസ്രോതസ്സുകള്‍ ഇതുമൂലം മലിനമാക്കപ്പെടുമെന്ന ആശങ്കയാണ് ഇത്തവണയും ഉയര്‍ന്നിട്ടുള്ളത്. നഷ്ടപരിഹാരമായി 35.5 ലക്ഷം രൂപ ആവശ്യപ്പെട്ട് 1994 ല്‍ ജില്ല കലക്ടര്‍ ഫയല്‍ ചെയ്ത കേസിലാണ് 1.65 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിയുണ്ടായത്.ഒരു മാസത്തിനകം പണം നിക്ഷേപിച്ചില്ലെങ്കില്‍ പലിശ നിരക്ക് ഒമ്പതില്‍നിന്ന് പന്ത്രണ്ടായി ഉയരുമെന്നും, സര്‍ക്കാര്‍ ആറു മാസത്തിനകം ഗ്രീന്‍ അതോറിറ്റി രൂപവത്കരിക്കുന്നില്ലെങ്കില്‍ നഷ്ടപരിഹാരത്തുക കമ്പനികള്‍ തന്നെ തൃശൂര്‍ ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുമായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.