തൃശൂർ: സ്കൂൾ പ്രവേശനോത്സവത്തിെൻറ ജില്ലതല ഉദ്ഘാടനം വരവൂർ എൽ.പി സ്കൂളിൽ നടക്കും. രാവിലെ 9.30 ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. യു.ആര്‍. പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്കൂളിെൻറ 50ാം വാര്‍ഷിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ പ്രവേശനോത്സവ സന്ദേശം നല്‍കും. കോർപറേഷൻതല സ്കൂൾ പ്രവശനോത്സവം പൂങ്കുന്നം ഗവ.എച്ച്.എസ്.എസിൽ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. നവാഗതരെ സ്വീകരിക്കൽ, പഠനോപകരണം, പാഠപുസ്തകം, യൂനിഫോം എന്നിവയുടെ വിതരണവും ചടങ്ങിൽ നടക്കും. എല്ലാ സ്കൂളുകളിലും ബി.ആർ.സി, യു.ആർ.സി തലങ്ങളിലും പ്രവേശനോത്സവം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.