16കാരിയെ പീഡിപ്പിച്ച കേസ്​: പ്രതിക്ക് 10വര്‍ഷം കഠിനതടവും പിഴയും

തൃശൂർ: 16 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് പ്രതിയായ ചാവക്കാട് കടപ്പുറം ബ്ലാങ്ങാട് ഇരുമ്പളശ്ശേരി വീട്ടില്‍ മുസ്തഫയെ 10 വര്‍ഷം കഠിനതടവിനും, 10,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ ഒന്നാം അ‍ഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് മുഹമ്മദ് വാസിം ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. വാടാനപ്പള്ളി െപാലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.2008 ആഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദ സംഭവം . കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് ഹൈകോടതിയില്‍ ഹേബിയസ് കോർപസ് ഹരജി ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ എം.എസ്. ബാലസുബ്രഹ്മണ്യനാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.