ഒല്ലൂര്‍: ജനമൈത്രി പൊലീസ് സ്റ്റേഷെൻറ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി നടത്തിയ വനിത സ്വയം രക്ഷ പ്രതിരോധ പരിശീലന ട്രെയിനിങിെൻറ സര്‍ട്ടിഫിക്കറ്റ് വിതരണം സിറ്റി പൊലീസ് കമീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര നിർവഹിച്ചു. അപകടഘട്ടങ്ങളെയും ആപല്‍ക്കരങ്ങളായ സാഹചര്യങ്ങളെയും നേരിടാനുള്ള പ്രതിരോധപരിശീലനങ്ങളാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. പത്ത് ദിവസം നീണ്ട പരിശീലനപരിപാടിയില്‍ 105 േപര്‍ പങ്കെടുത്തു. ക്രൈംബ്രാഞ്ച് അസി. കമീഷണർ ബാബു കെ. തോമസ് അധ്യക്ഷത വഹിച്ചു. അസി. പൊലീസ് കമീഷണര്‍മാരായ വി.കെ. രാജു, എം.കെ. ഗോപാലകൃഷ്ണന്‍, സി.ഐ കെ.കെ. സജീവ്, കൗണ്‍സിലര്‍ ബിന്ദുകുട്ടന്‍, പുത്തുര്‍ പഞ്ചായത്ത് അംഗം സിന്ധു വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.