ആറുപേർക്ക് മലേറിയ

തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച വൈറൽ പനിക്ക് ചികിത്സ തേടിയവരിൽ സ്ഥിരീകരിച്ചു. വേലൂർ, മാടക്കത്തറ, എളവള്ളി, മുണ്ടൂർ, ഒല്ലൂക്കര, വേലൂക്കര എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തൃശൂർ കാറളം സ്വദേശി മോഹനൻ (61) മരിച്ചത് 28 ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ശനിയാഴ്ച 851 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. ഇവരിൽ 23 പേരെ കിടത്തി ചികിത്സക്കായി പ്രവേശിച്ചപ്പോൾ മൂന്നുപേരെ ഡെങ്കി സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കി. 250 പേർക്ക് വയറിളിക്കത്തിനു ചികിത്സ തേടിയപ്പോൾ എട്ടുപേർക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.