കോട്ടയം: സി.ബി.എസ്.ഇ, പ്ലസ്ടു തുടങ്ങി സെക്കൻഡറി മുതൽ ഹയർ സെക്കൻഡറി വരെ പരാജയപ്പെടുന്നവർക്കായി 34 വർഷമായി പ്രവർത്തിച്ചുവരുന്ന പബ്ലിക് കോളജിന് ഇക്കുറിയും മികച്ച വിജയം. പരാജിതർക്ക് ഉയർന്ന മാർക്ക് നേടാൻ അവലംബിച്ച പ്രത്യേക പഠന രീതികളാണ് വിജയ കാരണമെന്ന് സ്ഥാപന ഡയറക്ടർ സജി നന്ത്യാട്ട് പറഞ്ഞു. ഒാരോ വിഷയത്തിനും പരിശീലനം ലഭിച്ച പ്രഗൽഭരായ അധ്യാപകരും മികച്ച അച്ചടക്കവും വിദ്യാർഥികൾക്ക് കൊടുക്കുന്ന കൗൺസലിങ്ങുമാണ് മറ്റ് പ്രത്യേകതകൾ. കാമ്പസിൽ തന്നെ ഹോസ്റ്റൽ സൗകര്യവുമുണ്ട്. പെൺകുട്ടികൾക്കൊപ്പം വനിത അധ്യാപകരും ആൺകുട്ടികൾക്കൊപ്പം പുരുഷ അധ്യാപകരും ഹോസ്റ്റലിൽ താമസിച്ച് പ്രത്യേക ട്യൂഷൻ നൽകുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗൾഫിൽ നിന്നും വിദ്യാർഥികൾ ഇവിടെ പ്രവേശനം നേടുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആറുമാസം കൊണ്ട് പാസാകാവുന്ന നാഷനൽ ഒാപൺ സ്കൂളിെൻറ പ്ലസ്ടു കോഴ്സും എം.ജി യൂനിവേഴ്സിറ്റിയുടെ ബി.എ, ബി.കോം കോഴ്സും പബ്ലിക് കോളജിൽ നടത്തിവരുന്നു. എല്ലാ കോഴ്സുകൾക്കും റഗുലർ ക്ലാസുകളും അവധിദിന ക്ലാസുകളും തപാൽ കോച്ചിങ്ങുമുണ്ട്. ഏകദേശം 75,000 വിദ്യാർഥികളെ വിജയിപ്പിക്കാനായതായി ഡയറക്ടർ സജി നന്ത്യാട്ട് അറിയിച്ചു. കോട്ടയത്തിന് പുറമെ എറണാകുളം, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ പബ്ലിക് കോളജിന് സെൻററുകളുണ്ട്. www.publiccollege.org. ഹെൽപ്ലൈൻ: 9446097203.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.