ആളോഹരി വരുമാന വർധന മന്ദഗതിയിൽ

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇന്ത്യയുെട ആളോഹരി വരുമാനത്തിലെ വർധന മന്ദഗതിയിലാണെന്ന് റിപ്പോർട്ട്. 2016-17 സാമ്പത്തികവർഷത്തിൽ ഉണ്ടായിരുന്ന 10.3 ശതമാനത്തി​െൻറ വർധന ഇത്തവണ(2017-18) 8.6 ശതമാനമായെന്നാണ് ഒൗദ്യോഗിക കണക്ക് രേഖപ്പെടുത്തുന്നത്. സ്ഥിതിവിവര മന്ത്രാലയമാണ് പ്രതിശീർഷ വരുമാനം പുറത്തുവിട്ടത്. 2015-16 സാമ്പത്തിക വർഷം 94,130 രൂപ രേഖപ്പെടുത്തിയ പ്രതിശീർഷ വരുമാനം 2016-17യിൽ 1,03,870 രൂപയായി ഉയർന്നിരുന്നു. ഇത്തവണ ഇത് 1,12,835 രൂപയിലെത്തിയെങ്കിലും ശതമാനനിരക്ക് മന്ദഗതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.