'കുടിശ്ശികയില്ലാതെ' ഇത്തവണത്തെ അധ്യയനം

തൃശൂർ: പുതിയ അധ്യയന വർഷത്തിന് ആരംഭമാകുേമ്പാൾ പരാതികളും പരിഭവങ്ങളും ഇക്കുറി കുറവ്. മുൻകാലങ്ങളിൽ വ്യാപക പരാതികൾക്ക് ഇടയാക്കിയിരുന്ന പാഠപുസ്തക വിതരണം ഇത്തവണ 90 ശതമാനം പൂർത്തിയാക്കി. കൈത്തറി യൂനിഫോമി​െൻറ വിതരണവും പൂർത്തിയായി. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശികയും തീർത്താണ് പുതിയ വർഷം തുടങ്ങുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ലപ്സം ഗ്രാൻറ്/സ്റ്റൈപൻറ് ഇനത്തിലും ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളിലുമായി ഇടതു സർക്കാർ അധികാരമേൽക്കുമ്പോൾ കുടിശ്ശികയുണ്ടായിരുന്നത് 189 കോടി രൂപയാണ്. അതിനൊപ്പം യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച വർധനവും നൽകേണ്ടതുണ്ടായിരുന്നു. രണ്ട് വർഷത്തിനിടയിൽ കുടിശ്ശികയും വർധിപ്പിച്ച നിരക്കിലുള്ള ഗ്രാൻറും നൽകി. പ്രീമെട്രിക് വിദ്യാർഥികൾക്ക് ലപ്സം ഗ്രാൻറ്/സ്റ്റൈപൻറ് ഇനത്തിൽ നൽകാനുള്ള 90,15,657 രൂപ ബാങ്കുകളിൽ എത്തിയെന്നും ഈ മാസംതന്നെ വിതരണം ചെയ്യുമെന്നും പട്ടികജാതി-പിന്നാക്ക സമുദായ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 320 രൂപയും യു.പി വിഭാഗത്തിന് 630 രൂപയും ഹൈസ്‌കൂളിൽ 940 രൂപയുമാണ് ലംപ്‌സം ഗ്രാൻറ്. ഗ്രാൻറിന് പുറമെ 2,000 രൂപ വേറെയും നല്‍കുന്നുണ്ട്. കൂടാതെ ഇ.ബി.ടി, പ്രതിമാസ സ്‌ൈറ്റപൻറ്, വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലില്‍ ഏര്‍പ്പെട്ടവരുടെ മക്കള്‍ക്കുള്ള ധനസഹായം, അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ് റീഇംബേഴ്‌സ്‌മ​െൻറ്, അയ്യങ്കാളി ടാലൻറ് സെര്‍ച് ആൻഡ് ഡെവലപ്‌മ​െൻറ്, അപ്ഗ്രഡേഷന്‍ ഓഫ് മെറിറ്റ്, സബ്‌സിഡൈസ്ഡ് ഹോസ്റ്റലുകള്‍ എന്നിവയും പോസ്റ്റ് മെട്രിക് വിഭാഗത്തില്‍ ഇ-ഗ്രാൻറ്, കേന്ദ്ര സർക്കാർ സ്‌കോളര്‍ഷിപ്, സായാഹ്ന കോഴ്‌സില്‍ പഠിക്കുന്നവര്‍ക്കുള്ള ധനസഹായം, വിദൂര വിദ്യാഭ്യാസം, പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, ഐ.ടി.ഐ ഗ്രാൻറ്, പഠന യാത്ര ധനസഹായം എന്നീ ആനുകൂല്യങ്ങളുമുണ്ട്. മുൻകാലങ്ങളിൽ ഇതെല്ലാം കുടിശ്ശികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.