പ്രവാസി കമീഷൻ അദാലത്ത് നാളെ

തൃശൂർ: പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികളുടെ പരാതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്ത് ബുധനാഴ്ച 10 മുതൽ ഒന്നുവരെ തൃശൂർ രാമനിലയത്തിൽ നടക്കും. സംസ്ഥാന പ്രവാസി കമീഷൻ ചെയർമാൻ ജസ്റ്റിസ് ഭവദാസൻ പങ്കെടുക്കും. പ്രവാസികളുടെ പരാതികളിൽ തീർപ്പു കൽപ്പിക്കുകയും പുതിയ പരാതികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി വർക്കിങ് ചെയർമാൻ ഫസലുർ റഹ്മാൻ, ട്രഷറർ അഹമ്മദ് മേമൻ, ഓവർസീസ് ഡയറക്ടർ സി.പി. സക്കീർ, സ്വാഗതസംഘം ചെയർമാൻ എം.സി. തൈക്കാട്, കൺവീനർ ജോസ് പുതുക്കാടൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.