തൊഴിലന്വേഷകരെ കബളിപ്പിച്ച് റിക്രൂട്ട്മെൻറ് ഏജൻസി മുങ്ങി

തൃശൂർ: തൊഴിലന്വേഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ റിക്രൂട്ടിങ് ഏജൻസി മുങ്ങി. കിഴക്കേകോട്ടയിലും വെളിയന്നൂരിലും പ്രവർത്തിച്ചിരുന്ന സ്ഥാപന ഉടമകളാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ച് മുങ്ങിയത്. പണം നിക്ഷേപിച്ച് ജോലിക്കായി കാത്തിരുന്ന ഉദ്യോഗാർഥികൾ മേയിൽ ഏജൻസിക്കെതിരെ വാർത്തസമ്മേളനം നടത്തുകയും പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല. 'കോൺസില്ലെർ റിക്രൂട്ട്െമൻറ്'ഏജൻസിയാണ് ഓഫിസ് പ്രവർത്തനം അവസാനിപ്പിച്ച് കടന്നത്. നൂറ് കണക്കിന് പേരിൽ നിന്നായി ഇവർ തട്ടിയത് കോടികളാണെന്നാണ് ആക്ഷേപം. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന നാല് സ്ഥാപനങ്ങൾ ഒരു മാസത്തിനകം പൂട്ടിയെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നേരത്തെ പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ നഗരത്തിൽ മാത്രം പ്രവർത്തിക്കുന്നത് നൂറിലധികം തൊഴിൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. വഴിയോരങ്ങളിൽ സ്ഥാപിക്കുന്ന പോസ്റ്ററുകൾ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ തട്ടിപ്പുകാർ പരസ്യം ചെയ്യുന്നു. വിദേശത്തുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകളുണ്ടെന്നും, ലക്ഷങ്ങളാണ് ശമ്പളമെന്നും മറ്റ് ആനുകൂല്യങ്ങളുമുണ്ടെന്നുമാണ് പരസ്യത്തിലൂടെ പറയാറ്. തൊഴിൽ തേടിയലയുന്നവർ തട്ടിപ്പ് സ്ഥാപനത്തി​െൻറ വാക്ചാതുരിയിൽ വീണു പോവും. പേപ്പർ പ്രവൃത്തികൾക്കും കമീഷനുമായി ആദ്യഘട്ടത്തിൽ 10,000 മുതൽ 50,000 വരെ ഈടാക്കുന്നുണ്ട്. അടുത്ത ദിവസം വിളിക്കുമെന്ന് അറിയിക്കുമെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും വിളിയില്ലാതാവുന്നതോടെയാണ് ഉദ്യോഗാർഥികൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ജോലിയുമില്ല, നിക്ഷേപിച്ച പണവുമില്ലാതായതോടെയാണ് കിഴക്കേകോട്ടയിലും, വെളിയന്നൂരിലുമായി പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ പരാതി ഉയർന്നത്. ഇവർ നൽകിയ നമ്പറുകളിൽ വിളിച്ചാൽ പ്രതികരണവുമില്ലായെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് ഗൗരവത്തോടെ കാണുകയോ, ഇവരെ വിളിപ്പിച്ച് പണം തിരിച്ച് നൽകുന്നതിനോ, നടപടിയെടുക്കുന്നതിനോ ശ്രമിച്ചില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നൽകിയ പണം ചോദിച്ചെത്തിയ ഉദ്യോഗാർഥികളെ ഏജൻസി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.