തൃശൂർ: ചൂരക്കാട്ടുകര സ്വതന്ത്രതാ സംഗ്രാമ സ്മൃതികേന്ദ്രം സമാഹരിച്ചു നൽകിയ മഹാത്മാഗാന്ധിയുടെ ജീവചരിത്രവും ഗാന്ധി രചന സമാഹാരവും ചൂരക്കാട്ടുകര ഗ്രാമീണ വായനശാലക്ക് നൽകുന്ന ' സംഘടിപ്പിച്ചു. വായനശാല പ്രസിഡൻറ് സി.സി. ഗോപാലകൃഷ്ണന് അനിൽ അക്കര എം.എൽ.എ 108 പുസ്തകങ്ങൾ കൈമാറി. അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പുസ്തകങ്ങൾ സംഭാവന ചെയ്തവരെ സി.എ. കൃഷ്ണൻ, എം.കെ. ചന്ദ്രശേഖരൻ, എം.എസ്. ബാലകൃഷ്ണൻ എന്നിവർ അനുമോദിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.ആർ. സുരേഷ്ബാബു മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം സി.ആർ. രാധാകൃഷ്ണൻ, സി.എസ്. രാമകൃഷ്ണൻ, സി.സി. മുരളീധരൻ, ഇ.ആർ. രാധാകൃഷ്ണൻ, എം.എസ്. ഗോവിന്ദൻകുട്ടി ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ്. ഗിരീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.