കൊടുങ്ങല്ലൂർ: 'റഫി സ്മൃതി' ഹൃദ്യാനുഭവമായി. കൊടുങ്ങല്ലൂരിലെ കല-സാംസ്കാരിക സംഘടനയായ 'സാക്ഷി' വേദിയൊരുക്കിയ മത്സരത്തിൽ മുഹമ്മദ് റഫിയുടെ പാടിപ്പതിഞ്ഞ നിരവധി ഗാനങ്ങൾ മാറ്റുരച്ചു. മത്സരത്തിൽ എൻ.എസ്. വേണുഗോപാൽ ഒന്നാം സ്ഥാനം നേടി. സി.എസ്. വിമൽകുമാർ, കെ.സി. അർജുനൻ എന്നിവർ രണ്ടാം സ്ഥാനവും ആർ. സുന്ദരേശൻ, കെ.എസ്. ആഷിഫ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. മത്സര വിജയികളെ ഉൾപ്പെടുത്തി അരങ്ങേറിയ 'റഫി നൈറ്റ്' പഴയതും പുതിയതുമായ തലമുറകൾ ഒരുപോലെ ആസ്വദിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സാക്ഷി പ്രസിഡൻറ് പി.എ. സീതി അധ്യക്ഷത വഹിച്ചു. ഡോ. പി.എ. മുഹമ്മദ് സെയ്ത് മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. േജാസ് ഉൗക്കൻ സമ്മാനവിതരണം നിർവഹിച്ചു. സാക്ഷി സെക്രട്ടറി പി.ടി. മാർട്ടിൻ, പി.ആർ. ബാബു, റാഫി മതിലകം, സേവ്യർ പേങ്കത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.