ഗുരുവായൂർ: ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ സി.സി. ശശിധരൻ ചൊവ്വാഴ്ച സർവിസിൽനിന്ന് വിരമിക്കും. നഗരകാര്യ വകുപ്പിലെ റീജനൽ ജോയൻറ് ഡയറക്ടറായിരിക്കെയാണ് 2016 ഒക്ടോബർ ഒന്നിന് ഇദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി സർക്കാർ ഒരു വർഷത്തേക്ക് നിയോഗിച്ചത്. പിന്നീട് 10 മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയെങ്കിലും അന്ന് ദേവസ്വത്തിലുണ്ടായിരുന്ന എൻ. പീതാംബരകുറുപ്പ് ചെയർമാനായ യു.ഡി.എഫ് ഭരണ സമിതി അംഗീകരിച്ചില്ല. അവർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് 2017 നവംബർ മൂന്നിന് ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷിന് അഡ്മിനിസ്‌ട്രേറ്ററുടെ താൽക്കാലിക ചുമതല നൽകി. എന്നാൽ, ദേവസ്വത്തിൽ എൽ.ഡി.എഫ് ഭരണ സമിതി നിലവിൽ വന്നതോടെ ഈ വർഷം ഫെബ്രുവരി രണ്ടിന് ശശിധരൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി തിരിച്ചെത്തി. നേരത്തെ ഗുരുവായൂർ നഗരസഭ സെക്രട്ടറിയായിരുന്ന ശശിധരൻ കണ്ണൂർ പയ്യന്നൂർ ഏഴിയോട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.