മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വികസനം: ഭാവി 10ന്​ തീരുമാനമാവും

മണ്ണുത്തി: താളംതെറ്റിയ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാവി ആഗസ്റ്റ് 10ന് തീരുമാനമാവും. പണമില്ലാത്തതിനാൽ നിർമാണ കമ്പനിയായ കെ.എം.സിയുടെ ഒാഫിസ് പ്രവർത്തനം അവതാളത്തിലാണ്. 10ന് പണം നൽകാമെന്നാണ് കെ.എം.സി അവസാനമായി നൽകിയ ഉറപ്പ്. ഉന്നത ഉദ്യോഗസ്ഥർ അവധിയിലാണ്. വാഹന, ഉപകരണ ഉടമകൾക്ക് എട്ടുകോടി രൂപയാണ് നൽകാനുള്ളത്. ഒപ്പം തൊഴിലാളികൾക്ക് എട്ടുമാസത്തിലധികമായി വേതനം നൽകിയിട്ടില്ല. ഇൗ സഹചര്യത്തിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ ആകെ വഴിമുട്ടി. ജൂലൈയിൽ കെ.എം.സിയുടെ പണികളൊന്നും നടന്നില്ല. കനത്തമഴെയക്കാൾ പണത്തി​െൻറ അഭാവമാണ് തടസ്സം. കുഴിയടക്കൽ പോലും മുടന്തുകയാണ്. തൊഴിലാളികളും വാഹന, യന്ത്ര ഉടമകളും സമരത്തിലേക്ക് നീങ്ങും മുേമ്പ ജോലി നിലക്കുകയായിരുന്നു. പണം കിട്ടാത്തതി​െൻറ പേരിൽ ക്രഷറും അടച്ചുപൂട്ടി. നേരത്തെ 40 കോടിയുടെ കുടിശ്ശികയുടെ പശ്ചാത്തലത്തിൽ തുരങ്ക നിർമാണ കമ്പനിയായ മുംബൈയിലെ പ്രഗതി എന്‍ജിനീയറിങ്ങ് കമ്പനി പണി നിർത്തിവെച്ചിരുന്നു. തുടർന്ന് മന്ത്രിതല ഇടപെടലി​െൻറ അടിസ്ഥാനത്തിലാണ് കുടിശ്ശിക ഘട്ടംഘട്ടമായി കൊടുക്കാൻ തീരുമാനമായത്. ഇരുമ്പുവലയിട്ട് പാറകൾ സുരക്ഷിതമാക്കും കുതിരാൻ: സംസ്ഥാനത്തെ ആദ്യതുരങ്കപാതക്ക് മുന്നിലെ പാറകൾ ഇരുമ്പു വല കെട്ടി സുരക്ഷിതമാക്കും. അപകടാവസ്ഥ ഒഴിവാക്കാനാണിത്. തുരങ്ക മുഖത്ത് അപകടാവസ്ഥ സൃഷ്ടിക്കുന്ന പാറക്കെട്ടുകള്‍ നീക്കം ചെയ്യാനുള്ള അനുമതി തേടി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് ദേശീയപാത നിർമാണ കരാര്‍ കമ്പനി കഴിഞ്ഞ ഏപ്രിലില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അനുകൂല നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് കലക്ടര്‍ കേന്ദ്ര- വനപരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും കത്ത് അയക്കുകയായിരുന്നു. പാറക്കെട്ട് പൊട്ടിക്കുന്നതി​െൻറ ഭാഗമായി തുരങ്കത്തിന് സമീപം പാറയിടിച്ചില്‍ തടയാനുള്ള ഇരുമ്പുവല എത്തിച്ചിട്ടുണ്ട്. ഇവ കോൺക്രീറ്റ് ഉപയോഗിച്ച് ഉറപ്പിക്കും. പണ പ്രതിസന്ധി ഇൗ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതിനിടെ തുരങ്കത്തിനുള്ളിലെ നിർമാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. തുരങ്കത്തിനുള്ളിലെ വൈദ്യുതി സംബന്ധമായ പ്രത്യേക കണ്‍ട്രോള്‍ സ്റ്റേഷ​െൻറ നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.