തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രീരാമസേന അടക്കമുള്ള സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. പൊതു ഗതാഗതം അടക്കം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. വ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌ത സംഘടനകളുടെ എട്ട് നേതാക്കളെ ജില്ലയില്‍ കസ്റ്റഡിയിലെടുത്തു. അയ്യപ്പ ധര്‍മസേന സംസ്ഥാന ജനറല്‍ സെക്രട്ടറി മുള്ളൂര്‍ക്കര സ്വദേശി ഷെല്ലി രാമനെ (48) തൃശൂര്‍ ഈസ്റ്റ് പൊലീസും ഹനുമാന്‍സേന നേതാവ് പെരിങ്ങണ്ടൂര്‍ സ്വദേശി നിവേഷ് ശാസ്‌ത്രിയെ (44) വെസ്റ്റ് പൊലീസും ശ്രീരാമസേന ജില്ല ജോ.സെക്രട്ടറി പെരിങ്ങോട്ടുകര സ്വദേശി അജീഷിനെ (36), മെഡിക്കല്‍ കോളജ് പൊലീസും ഹനുമാന്‍ സേന ജില്ല ചെയര്‍മാന്‍ എയ്യാല്‍ സ്വദേശി വിവേക് (31), സംസ്ഥാന കമ്മിറ്റിയംഗം കുന്നത്തേരി സ്വദേശി ബിജുമോന്‍ (42) എന്നിവരെ ചെറുതുരുത്തി പൊലീസും കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ടുപേരെ ഒല്ലൂര്‍ പൊലീസും കസ്റ്റഡിയിലെടുത്തു. ഞാറയാഴ്ച്ച രാത്രി തന്നെ ശ്രീരാമസേന സംസ്ഥാന പ്രസിഡൻറ് ബിജു പുഴമ്പള്ളത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. അനുമതിയില്ലാതെ പ്രകടനങ്ങളും യോഗങ്ങളും നടത്തുന്നത് പൊലീസും വിലക്കിയിരുന്നു. ഇതിനിടെ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനവേദി കേരളം എന്ന പേരില്‍ ചില സ്ഥലങ്ങളില്‍ നോട്ടീസ് വിതരണം നടത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രശ്‌ന സാധ്യതാ കേന്ദ്രങ്ങളില്‍ പൊലീസ് പ്രത്യേകം ക്യാമ്പ് ചെയ്തിരുന്നു. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന, മാതൃശക്തി, സാധുജന പരിഷത്ത്, വിശാലഹിന്ദു വിശ്വകര്‍മ ഐക്യവേദി എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. അതേ സമയം ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിനെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബസ് സർവിസ് മുടക്കില്ലെന്ന് ബസുടമകളും സംഘടനകളും കട തുറക്കുമെന്ന് വ്യാപാര സംഘടനകളും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.