തൃശൂർ: തൃശൂരിൽനിന്ന് ബംഗളുരുവിലേക്ക് പോയ ബസ് കോയമ്പത്തൂരിൽ അപകടത്തിൽപെട്ടു. വിദ്യാർഥികളടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.20ന് തൃശൂരിൽനിന്ന് ബംഗളുരുവിലേക്ക് പോയ അറ്റ്ലസ് ട്രാവൽസിെൻറ ബസാണ് പുലർച്ചെ 1.10 ഓടെ വാളയാർ ചെക്ക്പോസ്റ്റ് കഴിഞ്ഞ് മൂന്നാമത്തെ ടോൾ പ്ലാസക്ക് സമീപം അപകടത്തിൽപെട്ടത്. എതിരെ വന്ന ലോറിയിൽ തട്ടി രണ്ട് മീറ്റർ താഴ്ചയിലേക്ക് വീഴുകയായിരുന്നു. താഴേക്ക് പതിച്ചിട്ടും യാത്രക്കാരുമായി വീണ്ടും ബസ് മുന്നോട്ടെടുത്തപ്പോൾ യാത്രികർ ബഹളമുണ്ടാക്കി നിർത്തിച്ചു. ആളൊഴിഞ്ഞ മേഖലയിൽ പിറകെ വന്നിരുന്ന ഇവരുടെ തന്നെ മറ്റൊരു ബസിൽ മറ്റുള്ളവരെ കയറ്റി വിടുകയായിരുന്നുവേത്ര. ബസിലുണ്ടായിരുന്ന തൃശൂർ എടക്കളത്തൂർ സ്വദേശികളും ബംഗളുരുവിലെ വിദ്യാർഥികളായ ജിതിൻരാജ്, ദൃശ്യ എന്നിവർക്കും പരിക്കേറ്റു. തിങ്കളാഴ്ച തൃശൂരിലെത്തിച്ച ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ട്രാവത്സുമായി ബന്ധപ്പെെട്ടങ്കിലും നിഷേധാത്മക സമീപനമായിരുന്നു ലഭിച്ചതെന്ന് കുട്ടികളുെട രക്ഷിതാവും പൊതുപ്രവർത്തകനുമായ സി.എ. അജിതൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.