ഗുരുവായൂര്‍: എസ്.വി. ശിശിർ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററാകും. അഡ്മിനിസ്ട്രേറ്ററായ സി.സി. ശശിധരൻ ചൊവ്വാഴ്ച വിരമിക്കുന്ന ഒഴിവിലാണ് ശിശിർ ചുമതലയേൽക്കുന്നത്. ജി.എസ്.ടി വകുപ്പില്‍ തിരുവനന്തപുരത്ത് അസിസ്റ്റൻറ് കമീഷണറാണ് ഇദ്ദേഹം. സര്‍ക്കാർ ഉത്തരവ് ഉണ്ടായശേഷം ചുമതലയേൽക്കും. സർക്കാർ നൽകുന്ന, ഡെപ്യൂട്ടി കലക്ടറുടെ പദവിയിൽ കുറയാത്ത മൂന്ന് ഉദ്യോഗസ്ഥരുടെ പാനലിൽനിന്ന് ദേവസ്വം ഭരണ സമിതി നിശ്ചയിക്കുന്നയാളെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുക. അഡ്മിനിസ്ട്രേറ്റർ ചുമതലയൊഴിഞ്ഞാൽ താൽക്കാലിക ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകിയ ശേഷം സാവധാനം പുതിയ ആളെ കണ്ടെത്തുന്ന രീതി മാറ്റിയാണ് ഇത്തവണ വേഗത്തിൽ പുതിയ ആളെ സർക്കാർ നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.