തൃശൂർ: കുറ്റിപ്പുറം - ഇടപ്പള്ളി ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്നതിനുള്ള പുതിയ അലൈൻമെൻറിെൻറ ഭാഗമായ സർവേ കല്ലിടൽ ആഗസ്റ്റിൽ തുടങ്ങും. ഇതുസംബന്ധിച്ച് ജൂലൈ 18 മുതൽ തുടങ്ങിയ ഹിയറിങ് തിങ്കളാഴ്ച സമാപിച്ചു. ലഭിച്ച 2803 പരാതികളിൽ 2456 എണ്ണത്തിൽ പരാതിക്കാർ ഹിയറിങ്ങിന് ഹാജരായി. ഭൂമിവില സംബന്ധിച്ച കാര്യങ്ങളിലാണ് അധിക പരാതികളും ലഭിച്ചത്. പുതിയ അൈലൻമെൻറിനെതിരെയും പരാതിയുണ്ട്. പാതയോരത്തെ ഇരുഭാഗത്തുനിന്നും സമാന രീതിയിൽ സ്ഥലം എടുക്കുന്നതിന് പകരം ഒരുഭാഗത്തുനിന്നും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നെന്നും പരാതികളുണ്ട്. ആറു ബൈപാസുകൾ സംബന്ധിച്ച കാര്യത്തിലും പരാതികളുണ്ട്. ചാവക്കാട്, വാടാനപ്പള്ളി, തൃപ്രയാർ, മൂന്നുപീടിക തുടങ്ങിയ ബൈപാസുകൾക്കായി 2013ലെ ഭൂമി ഏറ്റെടുക്കൽ ആക്ടിന് വിരുദ്ധമായി പട്ടികജാതി കോളനികൾ വരെ ഒഴിപ്പിക്കുന്നത് പരാതിയായി വന്നു. ഹിയറിങ്ങിൽ പരാതിക്കാർ ഉന്നയിച്ച കാര്യങ്ങളുടെ റിപ്പോർട്ട് കോമ്പിറ്റൻറ് അതോറിറ്റി ഉടൻ കേന്ദ്രസർക്കാറിന് സമർപ്പിക്കും. തുടർന്നാവും സർവേക്കല്ല് ഇടുക. നാഷനൽ ഹൈവേ അതോറിറ്റി സർവേക്കല്ല് ഇടുന്നതിന് പിന്നാലെ റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തു നൽകും. എന്നാൽ മലപ്പുറം അടക്കം വടക്കൻ ജില്ലകളിൽ നടപടിക്രമങ്ങളുടെ മുൻഗണനക്രമം അട്ടിമറിച്ചിരുന്നു. തൃശൂർ ജില്ലയിൽ ചാവക്കാട് കരിക്കാട് മുതൽ മേത്തല വി.പി തുരുത്തുവരെ 63 കിലോമീറ്റർ പാതയാണ് വികസിപ്പിക്കേണ്ടത്. പുതിയ അലൈൻമെൻറിൽ വ്യാപക മാറ്റമുണ്ട്. നേരത്തെയുണ്ടായിരുന്ന അലൈൻെമൻറ് പ്രകാരം നഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ഭൂമി പാതയോരവാസികൾക്ക് നഷ്ടമാവുംം. പാതയുടെ ഇരുഭാഗത്തുനിന്നും തുല്യമായി ഭൂമിയെടുക്കുമെന്ന സർക്കാറിെൻറയും വകുപ്പ് മന്ത്രിയുടെയും പ്രഖ്യാപനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. അലൈൻമെൻറിൽ വ്യാപക തിരിമറി വന്നതോടെ ചില പ്രദേശങ്ങളിൽ നഷ്ടപ്പെടുന്ന വീടുകൾ ഇരട്ടിയായിട്ടുണ്ട്. നേരത്തെ അമ്പതോളം വീടുകൾ നഷ്ടമായിരുന്ന കടിക്കാട് വില്ലേജിൽ നൂറോളം വീടുകൾ പൂർണമായും ഇല്ലാതാകും. പുന്നയൂർ പഞ്ചായത്തിൽ വീടുകൾ പുതുക്കിപ്പണിതവർ പലരും നേരത്തെയുള്ള സർവേയിൽ നിന്നും മാറ്റി നിർമിച്ച വീടുകളെ ബാധിക്കുന്ന സ്ഥിതിയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് 2013ലെ പുതിയ നിയമം നിലവിലുള്ളപ്പോൾ 1956ലെ ഭൂമി ഏറ്റെടുക്കൽ ആക്റ്റ് അനുസരിച്ച വിജ്ഞാപനത്തിലൂടെ വിട്ടുകൊടുക്കുന്ന ഭൂമിക്ക് കൃത്യമായ വിലയും പുനരധിവാസവും ഉറപ്പാക്കാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.