ഗുരുവായൂർ: നഗരസഭയിലെ അമൃത് പദ്ധതി നിർവഹണത്തിനായി സിവിൽ എൻജിനീയർ, ഓവർസിയർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദവും നഗരവികസന പദ്ധതികളിൽ (ഡ്രെയിനേജ്, നഗരഗതാഗതം, പാർക്കുകൾ എന്നിവയുടെ നിർമാണം) മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് സിവിൽ എൻജിനീയർ തസ്തികയുടെ യോഗ്യത. അസി. എൻജിനീയറുടെ തസ്തികയിൽ കുറയാത്ത സിവിൽ എൻജിനീയറെയും സിവിൽ എൻജിനീയർമാരായി റിട്ടയർ ചെയ്ത 58 വയസ്സിൽ താഴെയുള്ളവരെയും പരിഗണിക്കും. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും 40 വയസ്സിന് താഴെ പ്രായവുമാണ് ഓവർസിയറുടെ യോഗ്യത. ആഗസ്റ്റ് നാലിന് രാവിലെ 11ന് ചെയർമാെൻറ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.