തിരക്കേറിയ റോഡിൽ മുന്നറിയിപ്പും, മുൻകരുതലുകളുമില്ലാതെ മരംമുറി

എതിർപ്പുയർത്തി വ്യാപാരികളും യാത്രക്കാരും തൃശൂർ: വാഹനത്തിരക്കേറിയ തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ മുന്നറിയിപ്പ് കൂടാതെ മരം മുറിച്ചത് അപകടാവസ്ഥ സൃഷ്ടിച്ചു. വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്ത് റോഡിന് വശത്തായി നിന്ന വലിയ മരമാണ് ഒരുവിധ മുന്‍കരുതലോ മുന്നറിയിപ്പോ ഇല്ലാതെ മുറിച്ചുമാറ്റിയത്. മരം മുറിക്കുന്നത് ശ്രദ്ധയിൽപെട്ട വ്യാപാരികളും യാത്രക്കാരും കാര്യം തിരക്കിയെത്തി. പൂങ്കുന്നം ഭാഗത്തേക്കും നഗരത്തിലേക്കും ഇടതടവില്ലാതെ ബസടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ വണ്‍വേ സംവിധാനത്തിലൂടെ കടന്നു പോകുന്ന റോഡും, ആശുപത്രിയടക്കമുള്ള റോഡിലാണ് അശ്രദ്ധമായ രീതിയില്‍ മരം മുറി നടന്നത്. നേരത്തെ തിരക്കേറിയ ദിവാൻജിമൂല മേൽപാലത്തിന് സമീപം മുൻകരുതലും മുന്നറിയിപ്പുകളുമില്ലാതെ മരം മുറിച്ചത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കിയിരുന്നു. തുടർന്ന് കോർപറേഷനും, പൊതുമരാമത്ത് വകുപ്പിനും പൊലീസ് നൽകിയ കത്തി​െൻറയടിസ്ഥാനത്തിൽ മരം മുറി നിർത്തിവെച്ചിരുന്നു. പൊലീസ് നിർദേശം നിലനിൽക്കെയാണ് മുന്നറിയിപ്പുകളില്ലാതെ വീണ്ടും മരംമുറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.