പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂൾ മെറിറ്റ് ഡേ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അസി. കമീഷണർ ഷെഹൻഷ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി കൂടിയായ ഷെഹൻഷക്ക്് സ്കൂളിൽ സ്വീകരണം നൽകി. പ്രിൻസിപ്പൽ ഡോ. സലീൽ ഹസൻ അധ്യക്ഷത വഹിച്ചു. അൻസാർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.വി. മുഹമ്മദ്, ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ്, ടി.ബി. കുഞ്ഞിമോൻ, അഡ്മിനിസ്ട്രേറ്റർ കെ.എം. ഷാജു, ട്രെയ്നിങ് കോളജ് പ്രിൻസിപ്പൽ ഡോ. മഹ്മൂദ് ശിഹാബ്, വിമൻസ് കോളജ് പ്രിൻസിപ്പൽ അഡ്വ. ഫരീദ അൻസാരി, വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ്, പി.ടി.സി ചെയർമാൻ ഡോ. ഷെമീർ സി. സുലൈമാൻ, പൂർവ വിദ്യാർഥി സംഘടന ചെയർമാൻ ഡോ. നജ്മുദ്ദീൻ, പ്രോഗ്രാം കോഒാഡിനേറ്റർ ഒ.എ. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി.കെ. ഷീല എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ നിഹാൽ നൗഫൽ സ്വാഗതവും കെ.എ. ഹസ്ന നന്ദിയും പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 53 വിദ്യാർഥികളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.