കോൺഗ്രസിന്​ മാത്രമെ വർഗീയ രാഷ്്ട്രീയത്തെ തോൽപ്പിക്കാനാകൂ - വി.ഡി.സതീശന്‍ എം.എല്‍.എ

ഒല്ലൂര്‍: ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന വർഗീയ രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ കോൺഗ്രസി​െൻറ നേതൃത്വത്തിലുള്ള സഖ്യത്തിന് മാത്രമെ കഴിയൂ എന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. തൃശൂര്‍ ഡി.സി.സി ഓഫിസില്‍ നടന്ന ഒല്ലൂര്‍ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒല്ലൂരിലെ രണ്ട് പ്രധാന റോഡുകള്‍ തകര്‍ന്നിട്ട് മാസങ്ങളായിട്ടും സര്‍ക്കാർ നടപടിയെടുക്കാത്തതില്‍ സതീശൻ പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുറഹ്മാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, എം.പി. വിന്‍സ​െൻറ്, ലീലാമ്മ തോമസ്, ജോസ് വള്ളൂര്‍, സുന്ദന്‍ കുന്നത്തുള്ളി, ബ്ലോക്ക് പ്രസിഡൻറുമാരായ ജെയ്ജു സെബാസ് റ്റ്യന്‍, കെ.സി. അഭിലാഷ്, കെ.പി.സി.സി അംഗം സി.ബി. ശശികുമാര്‍, കെ.പി.സി.സി സെക്രട്ടറി എന്‍.കെ. സുധീര്‍, ഡി.സി.സി ഭാരവാഹികളായ ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ഭാസ്‌കരന്‍ ആദംകാവില്‍, ടി.എം. രാജീവ്, സജീവന്‍ കുരിയച്ചിറ, സിജോ കടവില്‍, വി.വി. മുരളീധരന്‍, മണ്ഡലം പ്രസിഡൻറുന്മാരായ സനോജ് കാട്ടുക്കാരന്‍, നന്ദന്‍ കുന്നത്ത്, ജോണ്‍സന്‍ കുറ്റൂക്കാരന്‍, ഇ.എസ്. അനിരുദ്ധന്‍, ജോസ് പാലോക്കാരന്‍, ഷിജു പോള്‍, ടി.എസ്. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.