ഗുരുവായൂർ: കൗൺസിലർമാരായ ബഷീർ പൂക്കോട്, ടി.കെ. വിനോദ്കുമാർ എന്നിവരെ പാർട്ടിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റിയുടെ പ്രമേയം. കഴിഞ്ഞ മാസം മണ്ഡലം കമ്മിറ്റി അംഗീകരിച്ച പ്രമേയം പ്രസിഡൻറ് ടി.എ. ഷാജി ഡി.സി.സിക്ക് നൽകിയിരുന്നു. അർബൻ ബാങ്കിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്നും സി.പി.എമ്മുമായി കൂട്ടുചേർന്ന് പാർട്ടിക്കെതിരെ ഗൂഢനീക്കങ്ങൾ നടത്തിയെന്നുമാണ് പ്രമേയത്തിൽ ആരോപിക്കുന്നത്. പാർട്ടി ഭാരവാഹിത്വം രാജിവെക്കുക, പരിപാടികൾ ബഹിഷ്കരിക്കുക, ഫണ്ട് പിരിവ് തടസ്സപ്പെടുത്തുക, പ്രകടനം നടത്തുക, നവമാധ്യമങ്ങൾ വഴി ഡി.സി.സി പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ അധിക്ഷേപിക്കുക, ബോർഡ് സ്ഥാപിക്കുക എന്നീ പാർട്ടി വിരുദ്ധ പ്രവൃത്തികൾ നടത്തിയതായും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇതിനിടെ കൗൺസിലർമാരായ ബഷീർ പൂക്കോട്, ടി.കെ. വിനോദ്കുമാർ എന്നിവർ കോൺഗ്രസിലില്ലെന്നും രാജിവെച്ചുപോയെന്നും പാർട്ടിയുമായി ബന്ധമില്ലെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഒരു ചർച്ചക്കിടെ പറയുന്ന രീതിയിലുള്ള ശബ്ദരേഖ പ്രചരിക്കുന്നുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിലുള്ളവരോടെന്നതുപോലെ അവരോട് പെരുമാറിയാൽ മതിയെന്ന് കൗൺസിലർമാരോട് പറയുന്നതും ശബ്ദരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.