വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് എം.എൽ.എ വളവിനടുത്ത് ടിപ്പു സുൽത്താൻ റോഡിന് നടുവിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിനടിയിലെ മണ്ണ് ഒലിച്ച് പോയതോടെയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. രാത്രി കുഴിയിൽപെട്ട് ബൈക്ക്, സൈക്കിൾ, ഓട്ടോ എന്നിവ അപകടത്തിൽപെടുകയാണ്. ബസ് സർവിസുള്ള റോഡിെൻറ അവസ്ഥ പരിതാപകരമാണ്. അപകടം വർധിച്ചതോടെ നാട്ടുകാർ കുഴിയിൽ പച്ചിലകൾ കുത്തിവെച്ചിരിക്കുകയാണ്. വൻ അപകട ഭീഷണിയായിട്ടും കുഴിയടക്കാൻ അധികൃതർ നടപടി കൈക്കൊള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.