കൊടുങ്ങല്ലൂർ: അഴീക്കോട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൊടുങ്ങല്ലൂർ ശാന്തിനികേതൻ സ്കൂൾ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും, മാനേജ്മെൻറും സഹായം എത്തിച്ചു. എറിയാട് പഞ്ചായത്തിലെ 11 കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. ഇവർക്കായി അരിയും പല വ്യഞ്ജനങ്ങളും വസ്ത്രങ്ങളും സമാഹരിച്ച സാമ്പത്തിക സഹായവും നൽകി. സ്കൂൾ ഡയറക്ടർ സുമതി അച്യുതൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. അബ്ദുല്ല, വാർഡ് അംഗം സാദത്ത്, ഫാത്തിമ ഷരീഫ്, പ്രിൻസിപ്പൽ അനുപമ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.