കയ്പമംഗലം: ദേശീയപാത 66 െൻറ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപന പ്രകാരം സമര്‍പ്പിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഹിയറിങ് ആരംഭിച്ചു. ബുധനാഴ്ച കയ്പമംഗലം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ചെന്ത്രാപ്പിന്നി, കയ്പമംഗലം, പെരിഞ്ഞനം വില്ലേജുകളിലെ പരാതികള്‍ കേട്ടത്. മൂന്നു വില്ലേജുകളില്‍ നിന്നായി അഞ്ഞൂറോളം പരാതികളാണ് ലഭിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ പാർവതി ദേവിയുടെ നേതൃത്വത്തില്‍ മുപ്പതിലധികം ഉദ്യോഗസ്ഥര്‍ പരാതികള്‍ കേട്ടു. മതിലകം എസ്.ഐ പി.കെ. മോഹിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. നേരത്തെ കല്ലിട്ടു പോയ ഇടങ്ങളില്‍ അലൈന്‍മെൻറില്‍ പെടാത്ത ഭാഗത്ത് നിരവധി വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ പണിത് കഴിഞ്ഞിട്ടുണ്ട്. അലൈന്‍മെൻറില്‍ പെടുന്ന ഭാഗം ഒഴിവാക്കി കെട്ടിടങ്ങള്‍ പൊളിച്ച് പുനര്‍നിർമാണം നടത്തിയവരുമുണ്ട്. എന്നാല്‍, പുതിയ അലൈന്‍മെൻറില്‍ ഇതെല്ലാം തകിടം മറിഞ്ഞ അവസ്ഥയാണ്. ഇതുപ്രകാരം പുതുതായി നിര്‍മിച്ചതോ, പുനര്‍നിർമാണം നടത്തിയതോ ആയ നിരവധി കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. നേരത്തെയുള്ള അലൈന്‍മെൻറ് നിലനിര്‍ത്തുകയോ അല്ലെങ്കില്‍ പാതയുടെ ഇരുവശത്ത് നിന്നും തുല്യ അളവില്‍ ഭൂമി എടുക്കുകയോ ചെയ്യണമെന്നാണ് മിക്കവരും പരാതിയില്‍ ഉന്നയിച്ചത്. കാളമുറി മഹല്ല് പള്ളി അടക്കം നിരവധി ആരാധനാലയങ്ങളുടെയും മുക്കാല്‍ ഭാഗവും നഷ്ടപ്പെടുന്ന വിധമാണ് പുതിയ അലൈന്‍മെൻറ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം കാട്ടൂർ: പഞ്ചായത്തിൽ, മഴക്കെടുതിയിൽപെട്ട വീടുകളിൽ വെള്ളം കയറുകയും, ക്യാമ്പുകളിൽ വരാതെ ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിക്കുകയും ചെയ്തവര്‍ സർക്കാറിെൻറ സാമ്പത്തിക സഹായം ലഭിക്കുന്നതിനു വേണ്ടി കുടുംബനാഥെൻറയോ നാഥയുടെയോ, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ഫോൺ നമ്പർ എന്നിവ സഹിതം കാട്ടൂര്‍ വില്ലേജിൽ ഉടൻ തന്നെ അപേക്ഷ നല്‍കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.