കിഴുപ്പിള്ളിക്കര: കാറ്റിലും മഴയിലും കടപുഴകിയ മരം മുറിച്ചു നീക്കിയില്ല. ദിവസങ്ങൾക്ക് മുമ്പാണ് റോഡിെൻറ പാതിയോളം തകർത്ത് മരം കടപുഴകിയത്. ഇതോടെ പഴുവിൽ- കിഴുപ്പിള്ളിക്കര റോഡിലെ ഈ ഭാഗത്ത് ഗതാഗതം ഭാഗികമായി. മരത്തിെൻറ കടഭാഗം റോഡിലാണ്. മരം വീണതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുഷ്കരമാണ്. ബസും വലിയ വാഹനങ്ങളും കടന്നു പോകാൻ പ്രയാസമാണ്. രാത്രി വാഹനങ്ങൾ മരത്തടിയിൽ ഇടിച്ച് അപകടമുണ്ടാകുന്നുണ്ട്. അപകടം വർധിച്ചതോടെ നാട്ടുകാർ സമീപത്ത് കയർ കെട്ടിയിട്ടുണ്ട്. മരം വീണ് ഒരാഴ്ചയാകാറായിട്ടും മുറിച്ച് നീക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.