ചന്ദ്രഗ്രഹണം: ചടങ്ങുകൾ വൈകും

തൃപ്രയാർ: ശനിയാഴ്ച ചന്ദ്രഗ്രഹണമായതിനാൽ ശ്രീരാമ ക്ഷേത്രത്തിൽ രാവിലെയുള്ള ചടങ്ങുകൾ വൈകും. ഭക്തജനങ്ങൾക്ക് ദർശനത്തിനായി അകത്ത് പ്രവേശിക്കുന്നതിനും താമസം നേരിടും. 7.15ന് ശേഷമെ ദർശന സൗകര്യം ലഭിക്കുകയുള്ളൂ. പുലർച്ചെ 4.30ന് നടതുറന്ന് ഉഷപൂജ 5.30നും എതൃർത്ത് പൂജ ആറിനും , പന്തീരടി പൂജ കഴിഞ്ഞ് 7.15നും ശേഷം നടതുറക്കും. 7.15 ന് ശേഷം ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം മാനേജർ എം. മനോജ്കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.