അധ്യാപകരെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ച്‌ സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകള്‍ വഴിയില്‍ തടഞ്ഞു

തൃശൂര്‍: വിമലഗിരി പബ്ലിക്‌ സ്‌കൂളിലെ അധ്യാപകരെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ച്‌ സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ സ്‌കൂള്‍ ബസ് തടഞ്ഞു. ബുധനാഴ്ച രാവിലെ എട്ട്‌ മുതൽ കുണ്ടുകാട്‌ പനമ്പിള്ളി നഗര്‍, താണിക്കുടം സ​െൻറര്‍, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ്‌ വഴി തടയല്‍ സമരം നടത്തിയത്‌. സമരത്തെ തുടര്‍ന്ന്‌ അധികൃതര്‍ സ്‌കൂളിന്‌ അവധി നല്‍കി. പരീക്ഷകള്‍ മാറ്റിവച്ചു. വിദ്യാർഥികളുമായി എത്തിയ ഒറ്റ വാഹനങ്ങളും കടത്തിവിട്ടില്ല. 65 ദിവസമായി സ്‌കൂളിന്‌ മുന്നില്‍ തുടരുന്ന അനിശ്ചിതകാല സമരത്തി​െൻറ ഭാഗമായാണ്‌ വഴിതടയല്‍ സമരം. മൂന്ന് അധ്യാപകരെ പിരിച്ചു വിട്ട സംഭവത്തില്‍ മാനേജ്‌മ​െൻറ് കാണിക്കുന്ന കടുംപിടുത്തം അവസാനിപ്പിക്കണമെന്ന്‌ സമരം ഉദ്‌ഘാടനം ചെയ്‌ത സി.പി.എം ഏരിയ സെക്രട്ടറി എം.എം. അവറാച്ചന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക്‌ പോലും മാനേജ്‌മ​െൻറ് തയ്യാറാകുന്നില്ല. വേണ്ടത്ര യോഗ്യത ഇല്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ അധ്യാപകരെ പിരിച്ചു വിട്ടതെന്ന്‌ പറയുന്നു. എന്നാല്‍ അവിടെ ഉള്ള അധ്യാപകര്‍ക്കുള്ള യോഗ്യത ഇവര്‍ക്കുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. മാടക്കത്തറ പഞ്ചായത്ത്‌ പ്രസിഡൻറ് വിനയന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.ആര്‍. രവി, സുരേഷ്‌, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. വെസ്റ്റ് സി.ഐ മാത്യു, വിയ്യൂര്‍ സ്റ്റേഷനിലെ എ.എസ്‌.ഐമാരായ മുകുന്ദന്‍, അനന്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പൊലീസുകാര്‍ സ്ഥലത്ത്‌ എത്തിയിരുന്നു. അതേസമയം, വിഷയം കോടതിയിലാണെന്നും വിധി അനുസരിച്ച്‌ തീരുമാനമെടുക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.