പോട്ടയിൽ ഖരമാലിന്യ പ്ലാൻറിലേക്ക് മരം വീണു

ചാലക്കുടി: പോട്ടയിലെ നഗരസഭയുടെ ഖരമാലിന്യ പ്ലാൻറിന് മുകളിലേക്ക് മരം വീണു. പുലര്‍ച്ചയോടെയാണ് സംഭവം. പ്ലാൻറി​െൻറ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. ജൈവ മാലിന്യങ്ങള്‍ ഉണക്കുന്ന കെട്ടിടത്തി​െൻറ മൂലയിലാണ് മരം വീണത്. ഒരു ഭാഗത്തെ ഭീത്തിയടക്കം തകരുകയും മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകരുകയും ചെയ്തു. വിവരമറിഞ്ഞ് നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍ കുമാറി​െൻറ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി. അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി കേടുപാടുകള്‍ നീക്കാന്‍ വേണ്ട നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.