വാടാനപ്പള്ളി: 20 വര്‍ഷത്തോളമായുള്ള ജനങ്ങളുടെ ആവശ്യത്തിന് ഒടുവില്‍ പരിഹാരം. ചേറ്റുവ അഴിമുഖത്ത് മൂടിക്കിടന്ന കനാല്‍ ചൊവ്വാഴ്ച തുറന്നു. ഏങ്ങണ്ടിയൂരിലെയും വാടാനപ്പള്ളിയിലെയും കടല്‍തീരത്തിന് കിഴക്കുഭാഗത്ത് തോടുകളിലും മറ്റും നിറയുന്ന വെള്ളം ഒഴുകിപ്പോകേണ്ടത് ഈ കനാല്‍ വഴിയാണ്. എന്നാല്‍ അഴിമുഖത്തെ മണല്‍ത്തിട്ട കനാലിനെ മൂടിയത് മൂലം ഒഴുക്ക് നിലക്കുകയും സമീപങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. മഴ സീസണില്‍ ഇത് വലിയ തോതില്‍ കെടുതികളുണ്ടാക്കി. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ തൃശൂര്‍ കളക്ടറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേർത്തു. തുടര്‍ന്നാണ് കലക്ടര്‍ വെള്ളക്കെട്ടൊഴിവാക്കുന്നതിന് അടിയന്തര ഉത്തരവിറക്കിയത്. ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ തുക അനുവദിച്ചതോടെയാണ് രണ്ടു പതിറ്റാണ്ട് നീണ്ട ആവശ്യത്തിന് പരിഹാരമായത്. ചൊവ്വാഴ്ച രാവിലെ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ മണൽ മാറ്റുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.എന്‍. ജ്യോതിലാല്‍, മുന്‍ പഞ്ചായത്ത് പ്രസി. കെ.വി. അശോകന്‍, െവെസ് പ്രസിഡൻറ് സി.വി. ഭാരതി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ പരന്തന്‍ ദാസന്‍, വാര്‍ഡ് അംഗങ്ങളായ ഉഷ സുകുമാരന്‍, സിന്ധു സന്തോഷ്, ഏങ്ങണ്ടിയൂര്‍ കര്‍ഷക സഹകരണ ബാങ്ക് പ്രസിഡൻറ് എം.എ. ഹാരിസ്ബാബു, ഇര്‍ഷാദ് േചറ്റുവ , സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ.എച്ച്. സുൽത്താൻ, കെ.ആർ. രാജേഷ്, പരന്തൻ രാജേശ്വരൻ, വസന്ത മഹേശ്വരന്‍, കെ.ബി. സുരേഷ് എന്നിവർ സംബന്ധിച്ചു. കനാല്‍ തുറക്കുന്നത് കാണാന്‍ ധാരാളം പേരെത്തിയിരുന്നു. കനാൽ തുറക്കുന്നതോടെ മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമാകും. നിലവിൽ കടലാക്രമണത്തിലും മഴയിലും വെള്ളം കയറി നിരവധി വീടുകൾ വെള്ളത്തിലാണ്. രാഷ്്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കോൺഗ്രസ് സമീപനം തിരുത്തണം -സി.പി.എം വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ കടലേറ്റം മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആത്മാർഥമായി ഇടപെടുന്ന ഗ്രാമപഞ്ചായത്തിനെതിരെയും ഗുരുവായൂർ എം.എൽ.എക്കെതിരെയും കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ഏങ്ങണ്ടിയൂർ ലോക്കൽ സെക്രട്ടറി കെ.എച്ച്. സുൽത്താൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി . കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് കൃത്യമായി ഇടപെടൽ നടത്തുന്നുണ്ട്. ശുദ്ധജലക്ഷാമം നേരിട്ട സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പൈപ്പുകളിലെ തകരാർ പരിഹരിച്ച് മണിക്കൂറുകൾക്കുള്ളിൽ വെള്ളമെത്തിക്കാനും വെള്ളമെത്താത്ത സ്ഥലങ്ങളിലേക്ക് പഞ്ചായത്ത് ഏർപ്പാടാക്കിയ വാഹനങ്ങളിൽ ശുദ്ധജലം എത്തിക്കുവാനും ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. കടലേറ്റവും, കടൽഭിത്തിയുടെ തകർച്ചയും, വെള്ളക്കെട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ നേരിട്ട് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് അടിയന്തരമായി കലക്ടറുടെ ചേമ്പറിൽ യോഗം വിളിച്ചത്. ഈ യോഗത്തിൽ വെള്ളക്കെട്ടിന് കാരണമായ അഴിമുഖത്തെ മണൽത്തിട്ട പൊളിച്ചുനീക്കാൻ തീരുമാനിച്ചു. എം.എൽ.എ മൂന്നുലക്ഷം രൂപ അനുവദിക്കുകയും, കടൽഭിത്തി വ്യാപകമായി തകർന്ന പ്രദേശങ്ങളിൽ കല്ല് നിക്ഷേപിക്കാനും കടലേറ്റത്തിൽ വീട് പൂർണമായി തകർന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ അടിയന്തരമായി നൽകാനും തീരുമാനിച്ചിരുന്നു. ഇനിയെങ്കിലും ദുരന്തങ്ങളിൽ കോൺഗ്രസ് രാഷ്്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് നിർത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.