ചാലക്കുടി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും ഭണ്ഡാര മോഷണവും നടത്തി വിലസിയ സംഘത്തിെൻറ തലവൻ പിടിയിൽ. പൂലാനി കാവുംപുറത്ത് ശ്രീജിത്തിനെയാണ് ചാലക്കുടി പൊലീസ് എറണാകുളത്തുനിന്ന് പിടികൂടിയത്. 25 വയസ്സിന് താഴെ പ്രായമുള്ള അഞ്ചംഗ മോഷണ സംഘത്തിെൻറ തലവനാണ് ശ്രീജിത്ത്. മുപ്പതോളം മോഷണ കേസുകൾക്കാണ് ഇതോടെ തുമ്പായത്. കഴിഞ്ഞ ജൂൺ പത്തിന് ചാലക്കുടി മേൽപ്പാലത്തിന് താഴെ െപാലീസ് വാഹനം കണ്ട് ഓടിയ ശ്രീജിത്തിെൻറ സംഘത്തിലെ നായരങ്ങാടി സ്വദേശി ശരത്തിനെ പൊലീസ് പിടികൂടിയിരുന്നു. പിറ്റേന്ന് പോട്ട വാഴക്കുന്ന് സ്വദേശി വസിഷ്ഠമിത്രനും പിടിയിലായി. തുടർന്നാണ് ഭിക്ഷക്കാരെൻറ വേഷത്തിൽ എറണാകുളം നോർത്ത് റെയിൽവേ പാലത്തിനടിയിൽ കിടന്ന ശ്രീജിത്തിനെ പിടികൂടിയത്. പൊലീസിനെ കണ്ട് റെയിൽപാളത്തിലൂടെ ഓടിയ ഇയാളെ പല സ്ഥലത്തായി വട്ടമിട്ട് നിന്ന് പിടികൂടുകയായിരുന്നു. ബൈക്ക് മോഷണം, പോസ്റ്റ് ഓഫിസ്- വില്ലേജ് ഓഫിസ് കുത്തിത്തുറക്കൽ, അമ്പലം -പള്ളി കളവുകൾ തുടങ്ങിയവയിലാണ് ശ്രീജിത്തിെൻറ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കഞ്ചാവ് വിൽപനയിലൂടെയായിരുന്നു ഇവർ ഒന്നിച്ചത്. മോഷ്ടിച്ച് കിട്ടുന്ന പണം ഊട്ടി, വാഗമൺ, മൂന്നാർ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ധൂർത്തടിച്ചു തീർക്കും. തിരികെ തമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായി മടങ്ങാറാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് ആറ് ബൈക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. ചാലക്കുടി, പുതുക്കാട്, കല്ലേറ്റുകര, പിറവം, അങ്കമാലി, കൊരട്ടി, കുറ്റിപ്പുറം, ഉപ്പുതുറ കാഞ്ഞാർ എന്നിവിടങ്ങളിൽ നിന്നായി 17 ബൈക്കുകൾ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇടുക്കി പീരുമേട് വില്ലേജ് ഓഫിസ്, പുത്തൻചിറ, വെള്ളാഞ്ചിറ പോസ്റ്റ് ഓഫിസുകൾ, അൽഫോസാമ്മ പള്ളി, സെൻറ് മേരീസ് പുത്തൻചിറ, പള്ളി, താഴേക്കാട് പള്ളി, പുത്തൻചിറ ജുമാമസ്ജിദ്, പേരാമ്പ്ര, ചൗക്ക, മേട്ടിപ്പാടം, കാരൂർ കപ്പേള, പരിയാരം പള്ളി നേർച്ചപ്പെട്ടികൾ, ശാന്തിനഗർ, കരയാംപറമ്പ്, അഷ്ടമിച്ചിറ, കൊന്നക്കുഴി, ചാലക്കുടി പിഷാരിക്കൽ അമ്പലങ്ങളിലെ ഭണ്ഡാരങ്ങൾ എന്നിവ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത് ഈ സംഘമാണ്. സംഘത്തിൽപ്പെട്ട ഇടുക്കി ഏലപ്പാറ സ്വദേശി അഖിൽ മറ്റൊരു കേസിൽ മുവ്വാറ്റുപുഴ സബ് ജയിലിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.