തൃശൂര്‍: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും മഴക്ക് ശക്തികൂടി. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ച പകലും തുടർന്നു. തീരദേശം വീണ്ടും കടൽക്ഷോഭ ഭീതിയിലായി. തൃശൂർ നഗരത്തിലേക്ക് എത്തുന്ന പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലാണ്. തലപ്പിള്ളി താലൂക്കില്‍ പല്ലൂര്‍ വില്ലേജില്‍ മണയംകോട് വളപ്പില്‍ തങ്കയുടെ വീട് പൂർണമായി തകര്‍ന്നു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്തുകളിലെ തീരദേശങ്ങളിൽ കടല്‍ക്ഷോഭം വീണ്ടും ശക്തമായി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ എത്തായ്, അഴിമുഖം, പൊക്കുളങ്ങര പ്രദേശങ്ങളിലും, വാടാനപ്പള്ളി പഞ്ചായത്തില്‍പ്പെടുന്ന പൊക്കാഞ്ചേരി, ഗണേശമംഗലം, തക്ഷശില പ്രദേശങ്ങളിലുമാണ് കടല്‍ക്ഷോഭം ശക്തമായിരിക്കുന്നത്. പൊക്കാഞ്ചേരി മുതല്‍ ഗണേശമംഗലം ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സീവാള്‍ റോഡ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി. മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുളളതിനാല്‍ 24 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.