തൃശൂർ: കെട്ടുതറിയിൽ മുറിവുകളോടെ പീഡിപ്പിക്കപ്പെട്ട കൊമ്പനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ആനയുടമയെ അറസ്റ്റ് ചെയ്തു. പാലിയേക്കര ടോൾ പ്ലാസയുടെ മാനേജർ എറണാകുളം മുളംതുരുത്തി സ്വദേശി അമ്പാടി വിട്ടിൽ ശ്യാമിനെയാണ് (36) തൃശൂർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കൊമ്പൻ ശ്രീചിത്രമഹദേവനാണ് (മുൻ ഊട്ടോളി കുട്ടിശങ്കരൻ) വട്ടണത്രയിലെ സ്വകാര്യ പറമ്പിൽ ചളികെട്ടിനിൽക്കുന്ന വൃത്തിഹീന സ്ഥലത്ത് പീഡനത്തിനിരയായത്. കാലിൽ വ്രണം ബാധിച്ച ആന ആറ് മാസമായി വെയിലും മഴയുമേറ്റ് നിൽക്കുന്നുവെന്ന പരാതിയിലായിരുന്നു ഫ്ലയിങ് സ്ക്വാഡിെൻറ പരിശോധന. അന്വേഷണത്തിൽ പരാതി ശരിയാണെന്ന് വ്യക്തമായതായി സംഘം പറഞ്ഞു. ആനക്ക് ഉടമാവകാശ രേഖ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. തുടർന്നാണ് ആനയെ കസ്റ്റഡിയിലെടുത്ത് പാപ്പാനെ പരിപാലനത്തിന് നിർദേശിച്ച് സമീപത്തെ ക്ഷേത്രത്തിലേക്ക് മാറ്റിയത്. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഭാസി ബഹുലേയൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ഡി. രതിഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.പി. പ്രിജിഷ്, ടി.എം. ഷിറാസ്, ഇ.പി. പ്രതിഷ്, ടി.യു. രാജ്കുമാർ, ജിതേഷ് ലാൽ, സി.പി. സജീവ് കുമാർ എന്നിവർ ഉണ്ടായിരുന്നു. തുടർനടപടികൾക്കായി ചാലക്കുടി സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.