എഴുത്തുകാർക്ക് നേരെയുള്ള ഭീഷണിയെ ചെറുത്തുതോൽപ്പിക്കണം -വൈശാഖൻ; സംഘ്​പരിവാറിനെതിരെ എഴുത്തുകാർ രാഷ്​ട്രീയം മറന്ന് യോജിക്കണം -വടക്കേടത്ത്

തൃശൂർ: എഴുത്തുകാർക്ക് നേരെയുള്ള സംഘ്പരിവാർ ഭീഷണിയെ ചെറുത്തുതോൽപ്പിക്കണമെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയപരമായ എതിർപ്പിനെ ആശയപരമായി നേരിടണം. അതിന് പകരം മതാന്ധതയുടെ പേരിലുള്ള ഇത്തരം ഭീഷണികൾ കേരളത്തിന് അപമാനമാണ്. എല്ലാ മതതീവ്രവാദവും എക്കാലത്തും എഴുത്തുകാർക്കും സർഗാത്മകതക്കും എതിരായിരുന്നുവെന്നും വൈശാഖൻ പറഞ്ഞു. ഗാന്ധിജിയുടെ നേർക്ക് ഉയർന്ന തോക്കി​െൻറ ഭീഷണി ഇപ്പോഴും ഇന്ത്യയിൽ പ്രബലമാണെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. ഹരീഷി​െൻറ കാര്യം ഒറ്റപ്പെട്ടതല്ല. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ എല്ലാ സംഘ്പരിവാറുകളും തങ്ങൾക്കിഷ്ടമില്ലാത്തത് പറയുന്ന എഴുത്തുകാരെയും ബുദ്ധിജീവികളെയും വകവരുത്തുകയാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ മാറ്റിവെച്ച് എഴുത്തുകാർ രംഗത്തുവരണമെന്ന് വടക്കേടത്ത് പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളി, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, അഷ്ടമൂർത്തി, പ്രഫ. ടി.എ. ഉഷാകുമാരി, സി.ആർ. ദാസ്, വി.ഡി. പ്രേംപ്രസാദ്, ഡോ. ഡി. ഷീല, പി.കെ. ഭരതൻ, യു.കെ. സുരേഷ്കുമാർ, ഡോ. എം.എൻ. വിനയകുമാർ, ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.