ഔഷധക്കഞ്ഞി കുടിക്കാം; പത്തിലക്കറിയും നെല്ലിക്ക ചമ്മന്തിയും കൂട്ടി...

തൃശൂർ: പത്തിലക്കറിയും പത്തിലത്തോരനും ചേര്‍ത്ത് വിവിധ തരം കഞ്ഞി കുടിക്കാം, ആരോഗ്യവും സംരക്ഷിക്കാം. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തില്‍ നടക്കുന്ന 'അമൃതം കര്‍ക്കിടകം'പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള കലക്ടറേറ്റ് അങ്കണത്തില്‍ തുടങ്ങി. ജൂലൈ 25 വരെ നടക്കുന്ന ഭക്ഷ്യമേളയില്‍ പത്തുതരം കഞ്ഞിയും നെല്ലിക്കാ ചമ്മന്തിലും പത്തില കൊഴുക്കട്ടയും പത്തില അടയും പത്തില വട്ടേപ്പവും പത്തില പത്തിരിയും റാഗി അടയുമുണ്ട്. ഒപ്പം വിവിധ തരം പുട്ട്, ഔഷധ കാപ്പി, മരുന്നുണ്ട, മുളയരി പായസം, നവരയരി പായസം എന്നിവയും. രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെയാണ് മേള. പാഴ്‌സല്‍ കൊണ്ടുപോകാനും സൗകര്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുകയുമാണ് ലക്ഷ്യം. ചെമ്പുക്കാവിലെ അഗ്രോ ഹൈപ്പര്‍ബസാര്‍, പുഴക്കല്‍ റിവര്‍ ടൂറിസം ഫുഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലും കുടുംബശ്രീ ഭക്ഷ്യമേള നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.