മഴയിൽ 50 ഏക്കർ കൃഷി നശിച്ചു; കർഷകർ ദുരിതത്തിൽ

ചെറുതുരുത്തി: കനത്ത മഴയിൽ അമ്പത് ഏക്കറോളം നെൽകൃഷി നശിച്ചു. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനുള്ള കൃഷി നശിച്ചതോടെ പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം അങ്ങാടിക്കാവ് പാടശേഖരത്തിലെ നെൽകർഷകർ ദുരിതത്തിലാണ്. മുപ്പതോളം വരുന്ന കർഷകരുടെ വിരുപ്പൂ കൃഷിയാണ് നശിച്ചത്. ബാങ്ക് ലോൺ എടുത്തും കടം വാങ്ങിയിട്ടുമാണ് ഭൂരിഭാഗം കർഷകരും കൃഷി ഇറക്കിയിരുന്നത്. ഇതെല്ലാം എങ്ങനെ തിരിച്ചടക്കുമെന്ന പ്രതിസന്ധിയും കർഷകർ നേരിടുന്നുണ്ട്. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു. കൃഷി വകുപ്പ്, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അർഹമായ നഷ്ട പരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കർഷകരായ സുജേഷ് കുമാർ, സി.എസ്. വെങ്കിടാചലം എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.