മന്ത്രിക്കെതിരെ യൂത്ത് ലീഗിെൻറ കരിങ്കൊടി; പൊലീസ് ലാത്തി വീശി

ചാവക്കാട്: കടൽ ക്ഷോഭ പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കു നേരെ കരിങ്കൊടി കാട്ടിയ ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനൽ റിപ്പോര്‍ട്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാനൽ റിപ്പോർട്ടർ ആര്‍.കെ.ഹാരിസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടപ്പുറം പഞ്ചായത്തിലെ മത്സ്യ കൃഷി ഫാം ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. എം.എൽ.എ ഉൾെപ്പടെ ആരും പ്രദേശം സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചടങ്ങ് ബഹിഷ്ക്കരിച്ചിരിക്കുകയായിരുന്നു. മന്ത്രിയും എം.എൽ.എ‍യും കടപ്പുറത്തെത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന സൂയെുണ്ടായിരുന്നു. അഞ്ചങ്ങാടി വളവിൽ മന്ത്രി എത്തി ഉടൻ കാറിനു നേര്‍ക്ക് മുദ്രാവാക്യം വിളികളോടെ യൂത്ത് ലീഗ് ജില്ല സെക്രട്ടറി നൗഷാദ് തെരുവത്ത്, യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സുഹൈല്‍ തങ്ങള്‍, പഞ്ചായത്തംഗം അഷ്‌കര്‍ അലി, ടി.ആര്‍.ഇബ്രാഹിം, സി.ബി.എ. ഫത്താഹ്, അക്ബര്‍ അടിത്തിരുത്തി, കെ.എച്ച്. ഷഹരത് എന്നിവർ ചാടി വീഴുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിവീശി അറസ്റ്റ് ചെയ്തു. ഇതിനിടെ അഞ്ചങ്ങാടി വളവിലെ കടലോരത്ത് ചെന്ന് പ്രദേശം കണ്ട ശേഷം മന്ത്രി ഉടന്‍ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.