തൃശൂർ: അർഹരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസിന് സേവാഭാരതി അവസരമൊരുക്കുന്നു. ജില്ല ആശുപത്രി കേന്ദ്രീകരിച്ച് അർഹരായ രോഗികൾക്ക് 'സുധാര' പദ്ധതി വഴി സഹായം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദിവസേന അഞ്ച് രോഗികൾക്കാണ് സഹായം ലഭിക്കുക. ഉദ്ഘാടനം ഞായറാഴ്ച മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. ജില്ല ആശുപത്രി െലക്ചറർ ഹാളിൽ ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ കല്യാൺ സിൽക്സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സേവാഭാരതി ഭാരവാഹികളായ പ്രഫ. പി.വി. ഗോപിനാഥൻ, ഡോ. രാജഗോപാൽ, വേണുഗോപാൽ പൊന്നേത്ത്, പി.എസ്. രഘുനാഥ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.