തൃശൂർ: ജില്ല മാംസ വ്യാപാര തൊഴിലാളി യൂനിയൻ ജില്ല കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. കാലിച്ചന്തകളിൽ അറവ് മാടുകളെ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര നയം രാജ്യത്തെ മാംസ വ്യാപാരത്തെയും അനുബന്ധ വ്യവസായങ്ങളെയും ദുർബലമാക്കിയെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷ ദലിത് വിഭാഗങ്ങളും, മാംസാഹാരം കഴിക്കുന്നവരും ആൾക്കൂട്ട കൊലകൾക്ക് വിധേയരായി. ക്രൂരമായ ഈ സംഭവങ്ങളെ അപലപിച്ച സുപ്രീംകോടതി വിധിയെ കൺവെൻഷൻ അഭിനന്ദിച്ചു. കെ.എഫ്.ഡേവീസ് അധ്യക്ഷത വഹിച്ചു. പി.എ.സിദ്ദീഖ്, അൻവർ സാദിഖ്, ഹനീഫ ചാവക്കാട്, പി.ആർ.വിൽസൺ, ടി.കെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എഫ്.ഡേവീസ് (പ്രസി.), പി.എ.സിദ്ദീഖ് (ജന. സെക്ര.), പി.ആർ.വിൽസൺ (ട്രഷ.), ഉമ്മർ ചാവക്കാട്, കെ.എ.വാസു, ടി.കെ.തങ്കച്ചൻ, എം.പി.റാഫി, നിയാസ് കുന്നംകുളം (വൈസ് പ്രസി.മാർ), അൻവർ സാദിഖ്, ബിനോയ് ഇരിങ്ങാലക്കുട, മുഹമ്മദ് നൗഫൽ, ഹനീഫ ചാവക്കാട്, ജാഫർ ചേലക്കര (സെക്ര.മാർ) 45 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.