അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നു

ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതി മൂലം ക്യാമ്പുകളില്‍ അഭയം തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. താലൂക്കില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ . 19 ക്യാമ്പുകളിൽ 162 കുടുംബങ്ങളിലായി 535 പേരാണ് മുകുന്ദപുരം താലൂക്കില്‍ കഴിയുന്നത്. മൂര്‍ക്കനാട് ബണ്ട് റോഡ് മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു. 35 ഓളം വീടുകളില്‍ വെള്ളം കയറി. കാറളം കുമരഞ്ചിറ അമ്പലം പകുതിയോളം മുങ്ങി. പകര്‍ച്ച വ്യാധി പടരാൻ സാധ്യതയുള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യവിഭാഗം മരുന്ന് വിതരണം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.