കൊടുങ്ങല്ലൂരിൽ മഴയോട് മഴ

തൃശൂർ: ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസം ലഭിച്ചത് കനത്തമഴ. ഇതിൽതന്നെ ഏറ്റവും കൂടുതൽ ലഭിച്ചത് കൊടുങ്ങല്ലൂരിൽ. ജില്ലയിൽ ഏറ്റവുമധികം മഴ ലഭിച്ചത് ഇവിടെയാണ്. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30വരെ ജില്ലയിൽ ലഭിച്ചത് 1023 മില്ലിമീറ്റർ മഴയാണ്. ഈ സമയം കൊടുങ്ങല്ലൂരിൽ മാത്രം പെയ്തിറങ്ങിയത് 110 മി.മീ മഴ. ബുധനാഴ്ച നാല് മി.മീ കൂടി 114 ആയി. സംസ്ഥാനത്തുതന്നെ അതിശക്തമായ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നായി കൊടുങ്ങല്ലൂർ മാറി. പിന്നാലെ 108 മി.മീറ്ററുമായി ഏനമാക്കൽ മഴ മാപിനിയുമുണ്ട്. ചാലക്കുടി (105 മി.മീ), വെള്ളാനിക്കര (95), വടക്കാഞ്ചേരി (84), ഇരിങ്ങാലക്കുട (76), കുന്നംകുളം (25) എന്നിങ്ങനെയാണ് മഴ ലഭിച്ചത്. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും എട്ടു ശതമാനത്തി​െൻറ മഴക്കുറവാണ് ജില്ലയിലുള്ളത്. ചൊവ്വാഴ്ച 1073 മി.മീ. മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച ഏനമാക്കൽ (74), ചാലക്കുടി (42), വടക്കാഞ്ചേരി (41), ഇരിങ്ങാലക്കുട (38), വെള്ളാനിക്കര (35), കുന്നംകുളം (32) എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.